3 AUG 2025

NEETHU VIJAYAN

 ഓർമ്മശക്തി കുറയുന്നുണ്ടോ? കഴിക്കാം കോഫിയും മുട്ടയുമെല്ലാം.

 Image Courtesy: Unsplash 

തലച്ചോറിൻ്റെ ആരോ​ഗ്യം വളരെ പ്രധാനമാണ്. ഓർമ്മശക്തി പ്രായമായവരിൽ കുറയുന്നത് സാധാരണമാണ്. എന്നാൽ അത് തടയാൻ ചില വഴികളുണ്ട്.

ഓർമ്മശക്തി

ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ അവോക്കാഡോകൾക്ക് ഓർമ്മശക്തി മെച്ചപ്പെടുത്താൻ നല്ലതാണ്.

അവോക്കാഡോ

ബ്ലൂബെറിക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് തലച്ചോറിൻ്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും അതുവഴി പഠനം, ഓർമ്മശക്തി, ശ്രദ്ധ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും.

ബ്ലൂബെറി

കുർക്കുമിൻ ഒരു ആന്റിഓക്‌സിഡന്റാണ്. ഭക്ഷണത്തിൽ മഞ്ഞൾ ചേർക്കുന്നത് ഓർമ്മശക്തി മെച്ചപ്പെടുത്താനും, വിഷാദം ലഘൂകരിക്കാനും, തലച്ചോറിനും നല്ലതാണ്.

മഞ്ഞൾ

വാൽനട്ടിൽ ഏറ്റവും ഉയർന്ന അളവിൽ ആൽഫ-ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. പതിവായി കഴിക്കുന്നത് ഓർമ്മ മെച്ചപ്പെടുത്തുന്നു.

വാൽനട്ട്

ബ്രോക്കോളി തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഓർമ്മശക്തിക്കും ആവശ്യമായ വിറ്റാമിൻ കെ യുടെ മികച്ച ഉറവിടമാണ്. ഇതിന് ആന്റിഓക്‌സിഡൻ്റ് ഗുണങ്ങളും ഉണ്ട്.

ബ്രോക്കോളി

കാപ്പി നിങ്ങളുടെ തലച്ചോറിന് നല്ലതാണ്, കഫീനും ആന്റിഓക്‌സിഡന്റുകളുമാണ് കാരണം. ഇത് മാനസികാവസ്ഥ, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തും. അമിതമാക്കരുത്. ‌‌

കാപ്പി

മുട്ടയിൽ തലച്ചോറിന് ഗുണം ചെയ്യുന്ന കോളിൻ, ബി വിറ്റാമിനുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. മുട്ട കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

മുട്ട