18 November 2026
Nithya V
Image Credit:: Getty Images,Unsplash
കുട്ടികളുടെ ഉയരം സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ ഇവയെല്ലാമാണ്...
ദിവസവും ഡയറ്റിൽ ഒരു മുട്ട ഉൾപ്പെടുത്തുന്നത് കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉയരം കൂടാനും മികച്ചതാണ്.
കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ പാൽ കുട്ടികൾക്ക് നൽകുന്നത് ഉയരം വെക്കാൻ സഹായിക്കും.
ഇലക്കറികള്‍ കുട്ടികളുടെ വളർച്ചാ ഹോർമോണുകളെ ഉത്തേജിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും അടങ്ങിയ സാൽമൺ എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണ്.
പ്രോട്ടീനും കാത്സ്യവും അടങ്ങിയ സോയാബീൻസ് കുട്ടികളെ ആരോഗ്യകരമായ രീതിയിൽ വളരാൻ സഹായിക്കും.
പയറുവർഗ്ഗങ്ങൾ കഴിക്കുന്നത് കുട്ടികളുടെ ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും നൽകുന്നു.
ഗോതമ്പ്, ഓട്സ് തുടങ്ങിയ മുഴുധാന്യങ്ങൾ കുട്ടികൾക്ക് നൽകുന്നത് ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുന്നു.