10 December 2025
Aswathy Balachandran
Image Credit: Unsplash
കാരറ്റ് വാങ്ങുമ്പോൾ ഇലകളോടു കൂടിയവ തിരഞ്ഞെടുക്കുന്നത് ആരോഗ്യത്തിന് ഇരട്ടി ഗുണം നൽകും. കാരണം ഇലകളും പോഷകങ്ങളുടെ കലവറയാണ്.
കാരറ്റിൻ്റെ ഇലകളിൽ ധാരാളം നാരുകളും കാൽസ്യവും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഉയർന്ന അളവിലുള്ള നാരുകൾ കാരണം ശരീരഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
കാഴ്ച വൈകല്യങ്ങൾ ഉള്ളവർക്ക് കാരറ്റിൻ്റെ ഇലകൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഇലകളിൽ ഉയർന്ന അളവിൽ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
കാഴ്ചയ്ക്ക് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു.
കാരറ്റിൻ്റെ ഇലകളിലെ കരോട്ടിനോയിഡുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
കരോട്ടിനോയിഡുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിനും സഹായകമായേക്കാം.