10 DEC 2025

TV9 MALAYALAM

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?

 Image Courtesy: Getty Images

ചായ തണുത്തുപോയാൽ നമ്മൾ ചൂടാക്കാറുണ്ട്. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ചായ

പഠനങ്ങൾ അനുസരിച്ച് ചായ വീണ്ടും ചൂടാക്കുന്നത് അപകടകരമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ ഗുണവും രുചിയും മാറിയേക്കാം.  

അപകടമാണോ?

എന്നാൽ നാല് മണിക്കൂർ വരെ സൂക്ഷിച്ച ചായ പിന്നീട് ചൂടാക്കുന്നത് അത്ര നല്ലതല്ല. കാരണം അവയിൽ പൂപ്പലും ബാക്ടീരിയയും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

സമയം

ഇത് വയറുവേദന, വയറിളക്കം, മലബന്ധം, ഓക്കാനം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും കുടലിൻ്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

കുടലിന്

തണുത്ത ചായ വീണ്ടും തിളപ്പിക്കുന്ന തരത്തിൽ ചൂടാക്കുന്നില്ലെങ്കിൽ അപകട സാധ്യത കുറവാണ്. പക്ഷേ രുചി, നിറം, മണം എന്നിവ മാറും.

തിളപ്പിക്കുക

ചായ 85°C-യ്ക്ക് മുകളിലായി വീണ്ടും ചൂടാക്കിയാൽ മണവും നിറവും കുറഞ്ഞ് കയ്പ്പും ആസിഡിറ്റിയും ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്.

കയ്പ്പ്

എപ്പോഴും നിങ്ങൾക്ക് ആവശ്യമുള്ളത്ര ചായ മാത്രം തയ്യാറാക്കുക. ആവശ്യമെങ്കിൽ മാത്രം മിതമായ ചൂടിൽ ചൂടാക്കാം. തിളപ്പിക്കരുത്.

ചൂടിൽ

തയ്യാറാക്കിയ ഉടനെ ചായ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഹെർബൽ ടീയാണെങ്കിലും, വീണ്ടും ചൂടാക്കുമ്പോൾ അതിൽ പോഷകങ്ങളും ധാതുക്കളും നഷ്ടമായേക്കാം. 

ഹെർബൽ ടീ