ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനുമെല്ലാം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് മുട്ട. എന്നാൽ, മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം ഉണ്ട്. അത്തരം ചില ഭക്ഷണങ്ങൾ നോക്കാം.
ഈ പട്ടികയിൽ ആദ്യമായി ഉൾപ്പെടുന്നത് ചിക്കന്‍ ബ്രെസ്റ്റാണ്. ഇതിൽ മുട്ടയെക്കാൾ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് യോഗർട്ട്. 100 ഗ്രാം ഗ്രീക്ക് യോഗര്‍ട്ടില്‍ അടങ്ങിയിട്ടുള്ളത് 16 ഗ്രാം പ്രോട്ടീനാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമായ സാൽമൺ ഫിഷിൽ ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്റെ മികച്ചൊരു ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. 100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബദാമിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബദാമില്‍ 22 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.
പ്രോട്ടീന്റെ മറ്റൊരു മികച്ച ഉറവിടമാണ് നിലക്കടല. 100 ഗ്രാം നിലക്കടലയില്‍ 26 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.