03 June 2025

NANDHA DAS

പ്രഷർ കുക്കറിൽ ഇവ വേവിക്കരുത്

Image Courtesy: Freepik

ഭക്ഷണം എളുപ്പത്തിൽ പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പ്രഷർ കുക്കർ. എന്നാൽ, എല്ലാ ഭക്ഷണങ്ങളും പ്രഷർ കുക്കറിൽ വേവിക്കരുത്.

പ്രഷർ കുക്കർ

കടൽ വിഭവങ്ങൾ അഥവാ മത്സ്യങ്ങൾ പ്രഷർ കുക്കറിൽ വേവിച്ചാൽ അത് റബ്ബർ പോലെയാകാനും, അതിൽ നിന്നും ദുർഗന്ധം വരാനും സാധ്യതയുണ്ട്.

കടൽ വിഭവങ്ങൾ

ധാന്യങ്ങൾ വേവിക്കാൻ പ്രഷർ കുക്കർ നല്ലതാണെങ്കിലും ചോറ് വേവിക്കുമ്പോൾ അതിനെ കൂടുതൽ പശയുള്ളതാക്കുന്നു.

ചോറ്

സ്ട്രോബെറി, ബ്ലൂബെറി പോലുള്ള ബെറി പഴങ്ങൾ, പഴം തുടങ്ങിയവ പ്രഷർ കുക്കറിൽ വേവിക്കുന്നത് അതിന്റെ രുചിയും ഘടനയും മാറാൻ കാരണമാകുന്നു.

പഴങ്ങൾ

ചീര, ക്യാബേജ്, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ പ്രഷർ കുക്കറിൽ വേവിക്കുമ്പോൾ അതിന്റെ രുചിയും നിറവും മാറാൻ കാരണമാകും.

ഇലക്കറികൾ

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പ്രഷർ കുക്കറിൽ വേവിക്കുമ്പോൾ അതിന്റെ ഘടന മാറി കൂടുതൽ മൃദുവാകുന്നു.

വറുത്തതും പൊരിച്ചതും

പാൽ ഉൽപ്പന്നങ്ങൾ പ്രഷർ കുക്കറിൽ വേവിക്കുമ്പോൾ മർദ്ദം കൂടുന്നത് മൂലം കേടുവരാൻ സാധ്യത ഉണ്ട്. അതിനാൽ, പ്രഷർകുക്കറിൽ പാലുല്പന്നങ്ങൾ വേവിക്കരുത്.

പാലുല്പന്നങ്ങൾ

മുട്ട പ്രഷർ കുക്കറിൽ വേവിക്കുമ്പോൾ ചൂട് കൂടുന്നത് മൂലം അത് പൊട്ടിപ്പോകാനും ഒട്ടിപിടിച്ചിരിക്കാനും അമിതമായി വെന്തുപോകാനും സാധ്യത ഉണ്ട്.

മുട്ട