03 June 2025

TV9 MALAYALAM

മുട്ടയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ മാറ്റാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Image Courtesy: Freepik

ഇന്ന് (ജൂണ്‍ 3) ദേശീയ മുട്ട ദിനം. എല്ലാ വര്‍ഷവും ജൂണ്‍ മൂന്നിന് യുഎസ് ദേശീയ മുട്ട ദിനം ആചരിക്കുന്നു.

മുട്ട

നിരവധി ആരോഗ്യഗുണങ്ങളാണ് മുട്ടയ്ക്കുള്ളത്. എന്നാല്‍ മുട്ടയുമായി ബന്ധപ്പെട്ട് ചില മിഥ്യാധാരണകളും നിലനില്‍ക്കുന്നു

മിഥ്യാധാരണ

മുട്ട ഹൃദയത്തിന് ദോഷകരമാണെന്നതാണ് ഒരു മിഥ്യാധാരണ. ആരോഗ്യമുള്ള വ്യക്തികള്‍ മിതമായ രീതിയില്‍ മുട്ട ഉപയോഗിച്ചാല്‍ അത് ഹൃദയത്തിന് ദോഷകരമാകില്ല

ഹൃദയത്തിന് ദോഷം

പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കുന്നുവെന്ന് കരുതുന്നവരുണ്ട്. വേവിച്ച മുട്ടകൾ യഥാർത്ഥത്തിൽ കൂടുതൽ പ്രോട്ടീൻ നൽകുന്നുവെന്ന് റിപ്പോര്‍ട്ട്‌

പച്ചമുട്ട നല്ലത്‌

മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂവെന്നാണ് മറ്റൊരു ധാരണ. മഞ്ഞക്കരുവിൽ കോളിൻ, ല്യൂട്ടിൻ, ഫാറ്റ് സൊല്യൂബിള്‍ വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ വെള്ള

പോഷകസമൃദ്ധമാണ് മുട്ട. നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു

ഗുണങ്ങള്‍

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നപ്രകാരം മാത്രമേ ഇത് കഴിക്കാവൂവെന്ന് പ്രത്യേകം ശ്രദ്ധിക്കണം

നിര്‍ദ്ദേശം

പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല ഇവിടെ നല്‍കിയിരിക്കുന്ന ലേഖനം. ഇതിലെ അവകാശവാദങ്ങള്‍ ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം