Abdul Basith

Pic Credit: Unsplash

ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന രാജ്യങ്ങൾ

Abdul Basith

31 December 2025

നാളെയാണ് പുതിയ വർഷം ആരംഭിക്കുന്നത്. ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഇവ പരിശോധിക്കാം.

പുതുവത്സരം

കിരിബാത്തി ദ്വീപാണ് ലോകത്തിൽ ഏറ്റവുമാദ്യം പുതുവത്സരം ആഘോഷിക്കുന്നത്. ഇന്ത്യയെക്കാൾ ഏഴര മണിക്കൂർ മുൻപ് ഇവിടെ പുതുവർഷം വരും.

കിരിബാത്തി ദ്വീപ്

ന്യൂസീലൻഡിലെ ചില സ്ഥലങ്ങളിലും പുതുവർഷം ഏഴര മണിക്കൂർ നേരത്തെയെത്തും. ഓക്ക്‌ലൻഡ്, വെല്ലിങ്ടൺ തുടങ്ങിയവയാണ് ഈ സ്ഥലങ്ങൾ.

ന്യൂസീലൻഡ്

ഇന്ത്യയെക്കാൾ ആറര മണിക്കൂർ മുൻപാണ് ഫിജിയിൽ പുതുവർഷം പിറക്കുന്നത്. ദ്വീപരാഷ്ട്രമായ ഫിജിയിൽ തകർപ്പൻ ആഘോഷങ്ങൾ നടക്കും.

ഫിജി

ഓസ്ട്രേലിയയിലെ സിഡ്നിയും മെൽബണും പുതുവർഷം നേരത്തെ ആഘോഷിക്കും. അഞ്ചര മണിക്കൂർ മുൻപാണ് ഇവിടെ പുതുവർഷം.

ഓസ്ട്രേലിയ

ഓസ്ട്രേലിയയോട് അടുത്തുകിടക്കുന്ന പാപുവ ന്യൂഗിനിയയും ഇന്ത്യയെക്കാൾ മുൻപ് പുതുവത്സരം ആഘോഷിക്കും. നാലര മണിക്കൂർ ആണ് വ്യത്യാസം.

പാപുവ ന്യൂ ഗിനി

ഏഷ്യൻ ഭൂഖണ്ഡത്തിലും ഇന്ത്യക്ക് മുൻപ് പുതുവർഷം ആഘോഷിക്കുന്ന രാജ്യങ്ങളുണ്ട്. ജപ്പാനിൽ മൂന്നര മണിക്കൂർ മുൻപാണ് ആഘോഷം.

ജപ്പാൻ

ദക്ഷിണ കൊറിയയാണ് ഏഷ്യയിലെ മറ്റൊരു രാജ്യം. ദക്ഷിണ കൊറിയയും ഇന്ത്യയെക്കാൾ മൂന്നര മണിക്കൂർ മുൻപ് പുതുവർഷം ആഘോഷിക്കും.

ദക്ഷിണ കൊറിയ