19 October 2026

Jayadevan A M

അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്

Image Courtesy: Getty Images

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ഉചിതമായ രീതിയില്‍ ഭക്ഷണം കഴിക്കണം. എന്നാല്‍ ആഹാരം കഴിക്കുന്നതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭക്ഷണങ്ങൾ

എല്ലാ ഭക്ഷണവും വെറുംവയറ്റില്‍ കഴിക്കുന്നതിന് അനുയോജ്യമല്ല. ചിലത് ഒഴിവാക്കുകയോ, വളരെ കുറച്ച് മാത്രമോ വെറുംവയറ്റില്‍ കഴിക്കുക

വെറുംവയറ്റില്‍

രാവിലെ ഉണർന്ന ഉടൻ ചൂടുള്ള കാപ്പി കുടിക്കുന്നത് പലരുടെയും പതിവാണ്. എന്നാൽ ഇത് ചിലരില്‍ അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകാം

കാപ്പി

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഇവ കഴിക്കുമ്പോൾ നെഞ്ചെരിച്ചില്‍ ഉണ്ടായേക്കാം

സിട്രസ് പഴങ്ങള്‍

രാവിലെ തന്നെ എരിവും മസാലയും അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരിയല്ല. ഇത് ദഹനക്കേട്, വയറുവേദന, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമായേക്കാം

എരിവും മസാലയും

അമിതമായി മധുരമടങ്ങിയ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളോ സോഡ പോലെയുള്ള പാനീയങ്ങളോ വെറും വയറ്റിൽ കഴിക്കാതിരിക്കുക

മധുരം

വേവിച്ച പച്ചക്കറികള്‍ കഴിക്കാം. എന്നാല്‍ പച്ചയ്ക്ക് സാലഡുകളായി വെറും വയറ്റിൽ കഴിക്കുമ്പോൾ ഗ്യാസ്, വയറുവീർക്കൽ, വയറുവേദന എന്നിവയ്ക്ക് കാരണമാകാം

പച്ചക്കറികള്‍

ചെറുചൂടുവെള്ളം, കുതിർത്ത ബദാം, പുഴുങ്ങിയ മുട്ട തുടങ്ങിയവ രാവിലെ വെറുംവയറ്റില്‍ കഴിക്കാം. ആരോഗ്യസ്ഥിതിക്കനുസരിച്ച് ഭക്ഷണക്രമത്തിൽ വ്യത്യാസങ്ങൾ വരാം

കഴിക്കാം