8 October 2026
Nithya V
Image Credit: Unsplash
ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം ചൂടു തട്ടുന്നതും താപനില മാറിമറിയുന്നതുമായ ഭാഗമാണ് ഡോർ. അതുകൊണ്ട് തന്നെ ഇവിടെ ചില ഭക്ഷണങ്ങൾ വയ്ക്കരുത്.
മിക്കവരും പാൽ ഡോറിലാണ് വെക്കാറുള്ളത്. എന്നാൽ താപനില ഇടയ്ക്കിടെ മാറുന്നത് കാരണം പാൽ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.
ഫ്രിഡ്ജ് ഡോറുകളിൽ മുട്ട വെക്കാനുള്ള ട്രേ ഉണ്ടാകാറുണ്ടെങ്കിലും അവിടെ മുട്ട സൂക്ഷിക്കുന്നത് ഉചിതമല്ല.
ഫ്രിഡ്ജ് തുറക്കുമ്പോൾ ലഭിക്കുന്ന ചൂട് മുട്ടയുടെ ഗുണനിലവാരം കുറയ്ക്കുകയും ബാക്ടീരിയൽ അണുബാധയ്ക്ക് വഴിവെക്കുകയും ചെയ്യും.
തൈരും പാലുൽപ്പന്നങ്ങളും ഡോറിൽ വെച്ചാൽ ചൂട് തട്ടി പെട്ടെന്ന് അമിതമായി പുളിച്ചുപോകാനും അവയിലെ നല്ല ബാക്ടീരിയകൾ നശിക്കാനും ഇടയാക്കും.
പ്രിസർവേറ്റീവുകൾ ചേർക്കാത്ത ഫ്രഷ് ജ്യൂസുകൾ, സ്മൂത്തികൾ എന്നിവ ഡോറിൽ വെച്ചാൽ താപനിലയിലെ വ്യതിയാനം കാരണം പെട്ടെന്ന് കേടാകും.
ഇറച്ചിയും മീനും ഒരിക്കലും ഡോർ ഷെൽഫുകളിൽ വെക്കരുത്. ഫ്രീസറിലോ ഫ്രീസറിന് തൊട്ടുതാഴെയുള്ള പ്രധാന ഭാഗത്തോ ഇവ സൂക്ഷിക്കുക.
അരിഞ്ഞു വെച്ച പഴങ്ങളും പച്ചക്കറികളും ഡോറിൽ വെച്ചാൽ അവയിലെ ഈർപ്പം നഷ്ടപ്പെടുകയും വായുവും ചൂടും തട്ടി പെട്ടെന്ന് ചീഞ്ഞുപോകുകയും ചെയ്യും.