8 October 2026

Jayadevan A M

ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?

Image Courtesy: Getty Images

ലാപ്‌ടോപിന്റെ പ്രവർത്തനക്ഷമത കൂട്ടാനും കൂടുതല്‍ കാലം കുഴപ്പമില്ലാതെ ഉപയോഗിക്കാനും അത് കൃത്യമായി വൃത്തിയാക്കുന്നത് സഹായിക്കും

ലാപ്‌ടോപ്

ലാപ്‌ടോപ് സുരക്ഷിതമായി വൃത്തിയാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ ചില ടിപ്‌സ് ഈ വെബ്‌സ്‌റ്റോറിയില്‍ നോക്കാം

എങ്ങനെ?

ആദ്യം  ലാപ്‌ടോപ് ഓഫ് ചെയ്യണം. ചാർജറും മറ്റു കേബിളുകളും ഊരിമാറ്റണം. മാറ്റി മാറ്റാവുന്ന ബാറ്ററിയാണെങ്കിൽ അത് ഊരി വെക്കുന്നത് കൂടുതൽ സുരക്ഷിതമായിരിക്കും

മുൻകരുതലുകൾ

സ്‌ക്രീനിലെ പൊടി കളയാൻ വരണ്ട മൈക്രോഫൈബർ തുണി ഉപയോഗിച്ച് പതുക്കെ തുടയ്ക്കണം. ലാപ്‌ടോപ് തലകീഴായി പിടിച്ച് പതുക്കെ തട്ടി കീബോർഡിലെ ചെറിയ പൊടികളും അവശിഷ്ടങ്ങളും കളയുക

സ്‌ക്രീൻ വൃത്തിയാക്കൽ

കറകൾ മാറിയില്ലെങ്കിൽ, മൈക്രോഫൈബർ തുണിയിൽ അല്പം വെള്ളമോ ഐസോപ്രോപ്പിൽ ആൽക്കഹോളോ തളിച്ച് പതുക്കെ തുടച്ചെടുക്കുക

തുടച്ചെടുക്കുക

 ദ്രാവകം നേരിട്ട് സ്‌ക്രീനിലേക്ക് തളിക്കരുത്. സാധാരണ ഗ്ലാസ് ക്ലീനറുകൾ ഉപയോഗിക്കരുത്. കംപ്രസ്സ്ഡ് എയർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് കീകൾക്കിടയിലെ പൊടി അടിച്ചു കളയാം

ശ്രദ്ധിക്കുക

ആൽക്കഹോളിൽ നേരിയതായി നനച്ച മൈക്രോഫൈബർ തുണി ഉപയോഗിച്ച് കീബോർഡും ടച്ച്‌പാഡും തുടയ്ക്കാം. ലാപ്‌ടോപിന്റെ മുകൾഭാഗവും അടിഭാഗവും ഇതുപോലെ വൃത്തിയാക്കാം

മൈക്രോഫൈബർ തുണി

വെള്ളമോ മറ്റു ദ്രാവകങ്ങളോ ലാപ്‌ടോപിന്റെ ഉള്ളിലേക്ക് ഇറങ്ങാതെ സൂക്ഷിക്കണം. സാധാരണ പേപ്പര്‍ ഉപയോഗിച്ച് തുടച്ചാല്‍ സ്‌ക്രീനില്‍ വര വീണേക്കാം

സൂക്ഷിക്കുക