5 February 2026

Nithya V

അച്ചാറും തക്കാളിയും ഫ്രിഡ്ജിൽ വയ്ക്കല്ലേ... ലിസ്റ്റ് ഇനിയും നീളും

 Image Courtesy: Getty Images

തിരക്കുപിടിച്ച ജീവിതത്തിൽ ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്.

ഫ്രിഡ്ജ്

എന്നാൽ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വെക്കുന്നത് അവയുടെ രുചി മാറാനും പോഷകഗുണങ്ങൾ നഷ്ടപ്പെടാനും കാരണമാകും. അവ ഏതെല്ലാമെന്ന് നോക്കാം.

ഭക്ഷണങ്ങൾ

ബ്രഡ് ഫ്രിഡ്ജിൽ വെച്ചാൽ അത് പെട്ടെന്ന് ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്. സാധാരണ ഊഷ്മാവിൽ അഞ്ച് ദിവസം വരെ ബ്രഡ് കേടുകൂടാതെ ഇരിക്കും.

ബ്രഡ്

ഫ്രിഡ്ജിലെ തണുപ്പ് തക്കാളിയുടെ സ്വാഭാവിക രുചി നഷ്ടപ്പെടുത്തുകയും അവ പെട്ടെന്ന് ഉണങ്ങിപ്പോകാൻ കാരണമാവുകയും ചെയ്യും. ഇവ പേപ്പർ കവറുകളിലോ പുറത്തോ സൂക്ഷിക്കുന്നതാണ് നല്ലത്.

തക്കാളി

പാചക എണ്ണകൾ ഫ്രിഡ്ജിൽ വെച്ചാൽ അവ കട്ടപിടിക്കാൻ സാധ്യതയുണ്ട്. വെളുത്തുള്ളി ഫ്രിഡ്ജിൽ വെക്കുന്നത് അതിന്റെ തനതായ രുചി നഷ്ടപ്പെടുത്തും.

എണ്ണ

കാപ്പിപ്പൊടിയുടെ മണവും രുചിയും ഫ്രിഡ്ജിൽ വെച്ചാൽ നഷ്ടപ്പെടും. കൂടാതെ, കാപ്പിയുടെ മണം ഫ്രിഡ്ജിലെ മറ്റ് സാധനങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്.

കാപ്പിപ്പൊടി

വാഴപ്പഴം ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ തൊലി പെട്ടെന്ന് കറുക്കുകയും പഴം അമിതമായി പഴുത്ത് കേടാകുകയും ചെയ്യും.

വാഴപ്പഴം

വിനാഗിരി ചേർത്ത അച്ചാറുകൾ ഫ്രിഡ്ജിൽ വെച്ചാൽ പെട്ടെന്ന് ഉണങ്ങിപ്പോകും. ഇവ ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ തണുപ്പ് കുറഞ്ഞ ഡോർ റാക്കുകളിൽ സൂക്ഷിക്കുക.

അച്ചാർ