05 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
പ്രഭാതഭക്ഷണത്തിൻ്റെ കാര്യത്തിൽ മലയാളികൾക്ക് ഇഡ്ഡലിയോടും ദോശയോടും ഒരു പ്രത്യേക ഇഷ്ടമാണ്. എന്നാൽ ആരോഗ്യവശം ചിന്തിക്കുമ്പോൾ ഏതാണ് നല്ലത്?
ഇഡ്ഡലിയും ദോശയും പുളിപ്പിച്ച മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും നല്ലതാണ്.
ആവിയിൽ വേവിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഇഡ്ഡലിയിൽ കൊഴുപ്പും കലോറിയും വളരെ കുറവാണ്. എണ്ണ ഒട്ടും ഉപയോഗിക്കാത്തതിനാൽ ദഹനത്തിനും മികച്ചതാണ്.
കുറച്ച് നെയ്യോ എണ്ണയോ ചേർത്ത് മൊരിച്ചെടുക്കുന്ന ദോശ സ്വാദിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണ്. എന്നാൽ കാർബോഹൈഡ്രേറ്റും പ്രോട്ടീനും ദോശയിലും ധാരാളമായുണ്ട്.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ തീർച്ചയായും ഇഡ്ഡലി തന്നെയാണ് മികച്ചത്. ഒരു ഇഡ്ഡലിയിൽ ശരാശരി 40-60 കലോറി മാത്രമേയുള്ളൂ.
ദോശ ഇഷ്ടപ്പെടുന്നവർ എണ്ണ കുറച്ച് തയ്യാറാക്കുക. ചട്ണിക്കൊപ്പം സാമ്പാർ കൂടി ഉൾപ്പെടുത്തിയാൽ ദോശയും പോഷകസമൃദ്ധമാക്കാം.
രണ്ടും ഗുണകരമാണെങ്കിലും ദഹനപ്രശ്നമുള്ളവർക്കും ഡയറ്റ് നോക്കുന്നവർക്കും ഇഡ്ഡലി തന്നെയാണ് നല്ലത്. അതിനാൽ നിങ്ങളുടെ ആരോഗ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കുക.