5 February 2026

Jayadevan A M

ഒരു ദിവസം എത്ര തവണ നാവ് വടിക്കണം?

Image Courtesy: Getty Images

വാ വൃത്തിയാക്കുമ്പോള്‍ പല്ല് തേക്കുന്നതുപോലെ പ്രധാനമാണ് നാവ് വടിക്കുന്നതും. ഒരു ദിവസം എത്ര തവണ നാവ് വടിക്കണമെന്ന് നോക്കാം

നാവ്‌

ദിവസവും രണ്ടുനേരം നാക്ക് വടിക്കുന്നതാണ് നല്ലത്. ഉറക്കമെഴുന്നേൽക്കുമ്പോഴും, രാത്രി ഭക്ഷണത്തിന് ശേഷം കിടക്കുന്നതിന് മുമ്പും

രണ്ടുനേരം

നാക്ക് വടിക്കുമ്പോള്‍ അമിതമായി ബലം പ്രയോഗിക്കരുത്. ഇത് നാവിലെ രുചിമുകുളങ്ങളെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്‌

ശ്രദ്ധിക്കേണ്ടത്‌

ടങ് ക്ലീനറുകൾ പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റീൽ കൊണ്ടുണ്ടാക്കിയതാകാം. മൃദുവായി നാക്ക് വൃത്തിയാക്കാന്‍ പല്ല് തേക്കുന്ന ബ്രഷ് ഉപയോഗിക്കാം

ടങ് ക്ലീനറുകൾ

നാട്ടിന്‍പുറങ്ങളില്‍ പണ്ട് ഈര്‍ക്കില്‍ ഉപയോഗിച്ച് നാവ് വടിക്കുമായിരുന്നു. ഇപ്പോള്‍ ബ്രഷില്‍ തന്നെ നാവ് വടിക്കാന്‍ സൗകര്യമുണ്ട്‌

ഈര്‍ക്കില്‍

നാവിന്റെ ഉള്‍ഭാഗത്തുനിന്ന് മുകള്‍ ഭാഗത്തേക്ക് ടങ് ക്ലീനര്‍ ഉപയോഗിച്ച്‌ മൃദുവായി വലിക്കണം. ഇപ്രകാരം 3-4 തവണ ചെയ്താല്‍ മതി

എങ്ങനെ വടിക്കാം?

പല്ലും നാവും വൃത്തിയാകുന്നതോടെ വായിലെ ശുചിത്വം പാലിക്കാനാകും. വായിലെ ബാക്ടീരിയകളും കുറയും. വായ്‌നാറ്റമടക്കമുള്ള പ്രശ്‌നങ്ങളും കുറയും

ഗുണങ്ങൾ

വിവരങ്ങൾ പൊതുവായ അറിവിനും അവബോധത്തിനും വേണ്ടിയുള്ളതാണ് ഈ വെബ്‌സ്റ്റോറി. സംശയങ്ങള്‍ക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുക

നിരാകരണം