26 DEC 2025

TV9 MALAYALAM

കടല വെള്ളത്തിലിടാൻ മറന്നുപോയോ?  ഒരു മണിക്കൂർ മതി...

 Image Courtesy: Getty Images

കടലയിൽ നാരുകൾ, വിറ്റാമിനുകൾ, പ്രോട്ടീൻ എന്നിവ ധാരാളമുണ്ട്. അതിനാൽ പ്രഭാതഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

കടല

കടല കൂടുതൽ നേരം (24 മണിക്കൂറിൽ കൂടുതൽ) കുതിർക്കുന്നത് പോഷക നഷ്ടത്തിന് കാരണമാകും. മാത്രമല്ല അവയുടെ രുചിയിലും മാറ്റമുണ്ടാകും.

പോഷക നഷ്ടം

പുട്ടും കടലയും കഴിക്കാൻ ഒരാ​ഗ്രഹം. എന്നാൽ തലേന്ന് രാത്രി കടല വെള്ളത്തിലിടാൻ മറന്നുപോയി. എന്താണ് ചെയ്യുക? വിഷമിക്കേണ്ട വഴിയുണ്ട്.

കുതിർക്കാൻ

കടല നന്നായി കഴുകി പാത്രത്തിലോ മാറ്റുക. അതിലേക്ക് ചൂടുവെള്ളവും ഒരു നുള്ള് ഉപ്പും ചേർക്കുക. ഒരു മണിക്കൂർ ഇങ്ങനെ മൂടി വക്കുക. തുടർന്ന് ഈ കടല ഉപയോ​ഗിക്കാം.

ചൂടുവെള്ളം

കടല അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ തിളപ്പിക്കുക. തീ ഓഫ് ചെയ്ത് പാത്രം ഒരു മണിക്കൂർ മൂടി വക്കുക. രാത്രി മുഴുവൻ കുതിർക്കുന്നത് പോലെ ഫലപ്രദമല്ലെങ്കിലും, പെട്ടെന്ന് വേകാൻ നല്ലതാണ്.

തിളപ്പിക്കുക

പ്രഷർ കുക്കറിലെ കടലയുടെ അളവിനേക്കാൾ മൂന്നിരട്ടി വെള്ളം എടുത്ത് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർക്കുക. ഉയർന്ന തീയിൽ 4-5 വിസിൽ അടിപ്പിച്ച് തീ ഓഫാക്കുക.

പ്രഷർ കുക്കിംഗ്

പ്രഷർ കുക്കറിൽ കടല രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക. ആവി ഇറങ്ങിയ ശേഷം മൂടി തുറന്ന് ഐസ് ക്യൂബുകളും തണുത്ത വെള്ളവും ചേർക്കുക. ഇനി വീണ്ടും 7-8  വിസിൽ വരുന്നത് വരെ വേവിക്കുക.  

ഐസ് ക്യൂബ്

ഒരു തവണ കുതിർത്ത് ശേഷം വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വക്കാം. ഇങ്ങനെ ചെയ്താൽ ഓരോ തവണയും കടല കുതിർക്കേണ്ടതില്ല.  

ഫ്രിഡ്ജിൽ