26 June 2026

SHIJI MK

10 രൂപയ്ക്ക് എല്ലാം! ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം

Image Credit: Getty  Images

ബെംഗളൂരുവില്‍ എത്തിയാല്‍ ഷോപ്പിങ് നടത്തുന്നത് എല്ലാവരുടെയും ശീലമാണ്. എന്നാല്‍ വലിയ വില കൊടുക്കാതെ ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ക്ക് കിട്ടുന്ന സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ?

ബെംഗളൂരു

സില്‍ക്ക്, കോട്ടണ്‍ സാരികള്‍, ഡ്രസ് മെറ്റീരിയലുകള്‍, ലെഹങ്കകള്‍, മൊത്തവ്യാപാര തുണിത്തരങ്ങള്‍, വിവാഹ ആഭരണങ്ങള്‍, മറ്റ് ജ്വല്ലറികള്‍ എന്നിവ വാങ്ങിക്കാനായി ചിക്ക്‌പെറ്റിലേക്ക് പോകാം.

ചിക്ക്‌പെറ്റ് മാര്‍ക്കറ്റ്

കാഷ്വല്‍ വസ്ത്രങ്ങള്‍, ഡെയ്‌ലി വെയറുകള്‍, പാദരക്ഷകള്‍, വീട്ടുപകരണങ്ങള്‍, സമ്മാനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വളരെ പ്രസിദ്ധമാണ് ജയനഗര്‍ നാലം ബ്ലോക്ക് മാര്‍ക്കറ്റ്. ഞായറാഴ്ചകളിലും തുറന്നുപ്രവര്‍ത്തിക്കും.

ജയനഗര്‍

ബജറ്റ് ആക്‌സസറികള്‍, ഗാഡ്‌ജെറ്റുകളും മൊബൈല്‍ ആക്‌സസറികളും, ഷൂസും കാഷ്വല്‍ വസ്ത്രങ്ങളും, സുവനീറുകള്‍ എന്നിവയെല്ലാം നാഷണല്‍ മാര്‍ക്കറ്റില്‍ നിന്ന് വളരെ വിലക്കുറവില്‍ വാങ്ങാം.

നാഷണല്‍ മാര്‍ക്കറ്റ്

വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, ഫാഷന്‍ ആക്‌സസറികള്‍, വീട്ടുപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവ ഇവിടെ നിന്ന് വാങ്ങാം, നന്നായി വിലപേശാന്‍ മറക്കരുത്.

കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്

എല്ലാത്തരം തുണിത്തരങ്ങളും, മാലകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിങ്ങള്‍ക്ക് മല്ലേശ്വരം മാര്‍ക്കറ്റിലേക്ക് പോകാവുന്നതാണ്.

മല്ലേശ്വരം മാര്‍ക്കറ്റ്

പുസ്തക പ്രേമികള്‍ക്ക് വളരെയേറെ ഇഷ്ടമുള്ള സ്ഥലമാണ് അവന്യൂ മാര്‍ക്കറ്റ്. പുസ്തകങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, ആക്‌സസറികള്‍ എന്നിവ ഇവിടെ കിട്ടും.

അവന്യൂ റോഡ്

ബെംഗളൂരുവിലെ പഴക്കം ചെന്ന മാര്‍ക്കറ്റുകളില്‍ ഒന്നാണിത്. പൂക്കള്‍, മസാലകള്‍, പഴങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ വളരെ കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്.

കെആര്‍ മാര്‍ക്കറ്റ്