04 June 2025
NANDHA DAS
Image Courtesy: Freepik
വെറുതെ നിലക്കടല കഴിക്കുന്നതിനേക്കാളും വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. കുതിർത്ത നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.
പതിവായി കുതിർത്ത നിലക്കടല വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ സഹായിക്കുന്നു.
നാരുകൾ ധാരാളം അടങ്ങിയ നിലക്കടല വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങളെ അകറ്റി ദഹനം മെച്ചപ്പെടുത്താൻ നല്ലതാണ്.
ഗ്ലൈസെമിക് സൂചിക കുറവും ഫൈബർ കൂടുതലും അടങ്ങിയ നിലക്കടല കുതിർത്ത് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ നിലക്കടല കുതിർത്തത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഗുണം ചെയ്യും.
വിറ്റാമിൻ ഇയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നിലക്കടല കുതിർത്തത് കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ദിവസവും കുതിർത്ത നിലക്കടല മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
നാരുകൾ ധാരാളം അടങ്ങിയ നിലക്കടല അമിത വിശപ്പ് ശമിപ്പിക്കാനും, ധാരാളം ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും, അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.