04 JUNE 2025
SHIJI MK
Image Courtesy: Freepik/Unsplash
പച്ച നിറത്തിലുള്ള ക്യാബേജിനേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ പര്‍പ്പിളിനുണ്ട്. ഇവയില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഇവയില്‍ ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, കെ, എ, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യംസ അയേണ്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.
ആന്റി ഓക്‌സിഡന്റുകളും അവശ്യ വൈറ്റമിനുകളും അടങ്ങിയ ക്യാബേജ് രക്തസമ്മര്‍ദം കുറച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
പര്‍പ്പിള്‍ ക്യാബേജില്‍ ഉള്ള വൈറ്റമിന്‍ സി, കെ, കാത്സ്യം എന്നിവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പര്‍പ്പിള്‍ ക്യാബേജിലുള്ള ഡയറ്ററി ഫൈബര്‍ നല്ല കൊളസ്‌ട്രോള്‍ കൂട്ടി മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിര സാധ്യതയും കുറയ്ക്കുന്നു.
വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പര്‍പ്പിള്‍ ക്യാബേജ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.