7 July 2026

Jayadevan A M

കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ

Image Courtesy: PTI

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ കേരളത്തെ നടുക്കിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌

വയനാട്‌

ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ കേരളത്തെ പല തവണ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കേരളത്തെ നടുക്കിയ ചില ദുരന്തങ്ങള്‍ നോക്കാം. ചിത്രങ്ങള്‍ പ്രതീകാത്മകം

ഉരുൾപൊട്ടൽ

2024 ജൂലൈ 30-ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത് 298 പേരെന്ന് ഔദ്യോഗിക കണക്കുകള്‍. ദുരന്തം ബാധിച്ചത്‌ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമറ്റം, വെള്ളരിമല പ്രദേശങ്ങളെ

മുണ്ടക്കൈ/ചൂരൽമല

2020 ഓഗസ്റ്റ് 6-ന് ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചത് 66 പേര്‍

പെട്ടിമുടി

2019 ഓഗസ്റ്റ് 8-ന് മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരുടെ ജീവനാണ് പൊലിഞ്ഞത്‌. ദിവസങ്ങളോളം നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌

കവളപ്പാറ

2019 ഓഗസ്റ്റ് 8-ന് വയനാട്ടിലെ മേപ്പാടിക്ക് സമീപമുണ്ടായ ഈ ദുരന്തത്തില്‍ 17 പേര്‍ മരിച്ചു. . കനത്ത മഴയെത്തുടർന്ന് പച്ചക്കാട് മല ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്‌

പുത്തുമല

2001 നവംബർ 9-ന് തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 39 പേരാണ് മരിച്ചത്‌. കനത്ത മഴയിൽ കുന്നിടിഞ്ഞ് ഒരു വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു

അമ്പൂരി

2018-ലെ മഹാപ്രളയത്തില്‍ സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുണ്ടായി. നിരവധി ജീവനുകള്‍ പൊലിഞ്ഞു

2018-ല്‍