26 July 2025
TV9 MALAYALAM
Image Courtesy: Getty, Unsplash, Pexels
ആരോഗ്യത്തിന് മികച്ച ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. നാം കഴിക്കേണ്ട മികച്ച ഭക്ഷണങ്ങളെക്കുറിച്ച് ഫിറ്റ്‌നസ് കോച്ച് ഡാന്‍ ഗോ പറയുന്നത് ഇപ്രകാരം
ബ്രെയിന്‍ പവര്‍, മികച്ച പ്രതിരോധശേഷി, പേശികളുടെ ആരോഗ്യം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്
മുട്ടയിൽ എല്ലാ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മഞ്ഞക്കരുവില്‍. അതുകൊണ്ട് മുട്ട കഴിക്കാം
ബ്ലൂബെറി തലച്ചോറിന് നല്ലതാണെന്ന് ഡാന്‍ ഗോ പറയുന്നു. ഇവയിൽ ഫ്ലേവനോയ്ഡുകളും ആന്തോസയാനിനുകളും അടങ്ങിയിട്ടുണ്ട്
സാല്‍മണ്‍ മത്സ്യങ്ങള്‍ പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ ഇതിലുണ്ട്.
കിവി പഴങ്ങൾ നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അവയിൽ സെറോടോണിൻ കൂടുതലാണ്. മെലറ്റോണിൻ ഇത് വര്‍ധിപ്പിക്കുന്നു
ബ്രോക്കോളി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്നും ഫിറ്റ്‌നസ് കോച്ച് ഡാന്‍ ഗോ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഫിറ്റ്‌നസ് പരിശീലകന്‍ ഡാന്‍ ഗോ പറഞ്ഞതാണ് ഇക്കാര്യങ്ങള്‍. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.സംശയങ്ങള്‍ക്ക് വിദഗ്‌ധോപദേശം തേടുക