01 June 2025
TV9 MALAYALAM
Image Courtesy: Freepik
നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, അതില്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഒരുപരിധി വരെ ഗുണകരമാകാമെങ്കിലും അമിതമായാല്‍ ദോഷകരമാണ്
മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയുടെ ഇത്തരത്തിലുള്ള ചില ദോഷങ്ങളെക്കുറിച്ച് നോക്കാം
മഞ്ഞളിന്റെ ആരോഗ്യഗുണങ്ങള്‍ പ്രശസ്തമാണ്. എന്നാല്‍ കുര്‍ക്കുമിന്‍ (മഞ്ഞളിലുള്ളത്) അമിതമായി കഴിക്കുന്നത് മലബന്ധം, ആസിഡ് റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും
ഇഞ്ചിയുടെ ഗുണങ്ങളും മലയാളിക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പ്രതിദിനം 4 ഗ്രാമിൽ കൂടുതൽ ഇഞ്ചി നെഞ്ചെരിച്ചില്‍, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നാണ് റിപ്പോര്‍ട്ട്.
വെളുത്തുള്ളിയും പല കാര്യങ്ങളിലും ശരീരത്തിന് നല്ലതാണെങ്കിലും ഇതിന്റെ പ്രധാന ഘടകമായ അലിസിൻ മരുന്നുകളുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.
വാർഫറിൻ അല്ലെങ്കിൽ ആസ്പിരിൻ പോലുള്ള ആന്റികോഗുലന്റ് മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് ഗ്രാമ്പൂവിലെ യൂജെനോൾ ചിലപ്പോള്‍ ഗുണകരമായേക്കില്ല.
കാസിയ കറുവപ്പട്ടയില്‍ വളരെ ഉയർന്ന കൊമറിൻ അടങ്ങിയിട്ടുണ്ട്. വലിയ അളവിൽ കൊമറിന്‍ ശരീരത്ത് ചെല്ലുന്നത് നല്ലതല്ലെന്നാണ് റിപ്പോര്‍ട്ട്.
വിവിധ വെബ്‌സൈറ്റുകളില്‍ നിന്ന് ശേഖരിച്ച വിവരമാണിത്. മെഡിക്കല്‍ പ്രൊഫഷണല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ സഹായം തേടുക