6 June 2026

Jayadevan A M

ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌

Image Courtesy: PTI, Getty Images

ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളെ നോക്കാം. വൈഭവ് സൂര്യവംശിയാണ് ഒന്നാമത്‌

കുട്ടിത്താരങ്ങള്‍

വെറും 15 വയസും, 71 ദിവസവും പ്രായമുള്ളപ്പോള്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയില്‍ വൈഭവിനെ ഉള്‍പ്പെടുത്തി

വൈഭവ് സൂര്യവംശി

രണ്ടാമതുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ 16 വയസും, 205 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറി. 1989-ല്‍ പാകിസ്ഥാനെതിരെ.

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സ്പിന്നർ പീയുഷ് ചൗള 17 വയസും, 75 ദിവസവും പ്രായമുള്ളപ്പോള്‍ 2006-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അരങ്ങേറി

പീയൂഷ് ചൗള

ലക്ഷ്മൺ ശിവരാമകൃഷ്ണൻ 1983-ൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റിലൂടെ അരങ്ങേറിയപ്പോള്‍ 17 വയസും, 118 ദിവസവുമായിരുന്നു പ്രായം

ലക്ഷ്മൺ ശിവരാമകൃഷ്ണൻ

2002-ൽ ഇംഗ്ലണ്ടിനെതിരെയുള്ള ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ കളിച്ചപ്പോള്‍ 17 വയസും, 152 ദിവസവുമായിരുന്നു പാര്‍ത്ഥിവ് പട്ടേലിന്റെ പ്രായം

പാർത്ഥിവ് പട്ടേൽ

മനീന്ദർ സിംഗ് 17 വയസും, 222 ദിവസവും പ്രായമുള്ളപ്പോള്‍ 1982-ൽ പാകിസ്ഥാനെതിരെയാണ് തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു

മനീന്ദർ സിംഗ്

1998-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റിലൂടെ അരങ്ങേറിയപ്പോള്‍ 17 വയസും, 265 ദിവസവുമായിരുന്നു ഹര്‍ഭജന്റെ സിങിന്റെ പ്രായം

ഹർഭജൻ സിംഗ്