1 July 2025

TV9 MALAYALAM

സിട്രിസിൻ വാരിവലിച്ച് കഴിക്കേണ്ട, പണി കിട്ടും! 

Image Courtesy: Getty Images

ഇടയ്ക്കിടെ വരുന്ന തുമ്മലും ജലദോഷവുമെല്ലാം ഒട്ടുമിക്ക ആളുകളുടെയും പ്രധാന പ്രശ്നമാണ്. എന്നാൽ എന്നും ആശുപത്രിയിൽ പോകാനും വയ്യ.

ജലദോഷം

അപ്പോഴെല്ലാം ഒരു സിട്രിസിനിൽ പ്രശ്നം പരിഹരിക്കുന്നവരാണ് ഒട്ടുമിക്കപേരും. എന്നാൽ ഇത് ശരീരത്തിന് നല്ലതാണോ?

സിട്രിസിൻ

സിട്രിസിൻ എപ്പോഴും വാരിവലിച്ച് കഴിക്കുന്നത് ദോഷം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

അപകടം

അലർജി മരുന്നായ സിട്രിസിൻ ഡോക്ടറുടെ കുറിപ്പടി കൂടാതെ തന്നെ ഫാർമസികളിൽ നിന്ന് വാങ്ങാൻ സാധിക്കും. വില തുച്ഛമായതിനാൽ ഇവ വാങ്ങി കഴിക്കാറുമുണ്ട്.

അലർജി

എന്നാൽ ഇരുപത്തിനാല് മണിക്കൂറിനിടെ പത്ത് മില്ലി​ഗ്രാമിൽ കൂടുതൽ സിട്രിസിൻ ഒരിക്കലും കഴിക്കാൻ പാടില്ലെന്നാണ് വിദ​ഗ്ധർ‌ പറയുന്നത്.

പത്ത് മില്ലിഗ്രാം

മരുന്ന് ഏത് രീതിയിലാണ് നിങ്ങളെ ബാധിക്കുന്നത് എന്നറയിൻ ആദ്യ ഡോസ് കഴിച്ചതിന് ശേഷം പൂർണമായും വിശ്രമിക്കേണ്ടതുണ്ട്.

ആദ്യ ഡോസ്

നല്ലപോലെ ക്ഷീണവും മയക്കവും അനുഭവപ്പെട്ടാല്‍ പിന്നീട് മരുന്ന് കഴിക്കേണ്ട അവസ്ഥ വന്നാലും വിശ്രമിക്കുക.

ക്ഷീണം

ആൽക്കഹോൾ കഴിക്കുമ്പോൾ ഒരിക്കലും സിട്രിസിൻ കഴിക്കാൻ പാടില്ല. അവ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്.

ആൽക്കഹോൾ