01 JULY 2025

TV9 MALAYALAM

ഒരു ദിവസം  എത്ര കാട മുട്ട കഴിക്കാം? ഇക്കാര്യം ശ്രദ്ധിക്കണേ.

Image Courtesy: GettyImages

ഒരു കോഴിക്ക് അര കാട എന്നൊരു ചൊല്ല് തന്നെ നാട്ടിലുണ്ട്. ശരിയാണ് ആ​രോ​ഗ്യ ​ഗുണത്തിൽ സാധാ മുട്ടയെക്കാൾ ​ഗുണം കാടമുട്ടയ്ക്കുണ്ട്.

കാട മുട്ട

വലിപ്പത്തിൽ ചെറുതാണെങ്കിലും പോഷകങ്ങളാൽ സമ്പന്നമാണ് കാടമുട്ട. അതിനാൽ ദിവസവും കാടമുട്ട കഴിക്കുന്നത് നല്ലതാണ്. എന്നാൽ അമിതമാകരുത്.

അമിതമാകരുത്

കാടമുട്ടകളിൽ പാസ്ചറൈസ് ചെയ്യാത്തവയുണ്ട്, അതിനാൽ മുട്ടകളുടെ തോടിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ ബാക്ടീരിയകൾ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.

പാസ്ചറൈസ്

ഇത്തരം ബാക്ടീരിയകൾ പ്രശ്നകാരായതിനാൽ ഗർഭിണികൾ കഴിവതും കാടമുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കോടിമുട്ട കഴിക്കാം.

 ഗർഭിണികൾ

കൂടാതെ കോഴിമുട്ട ചിലർക്കൊക്കെ അലർജിക്ക് കാരണമാകാറുണ്ട്. അതിനാൽ ആ വ്യക്തികൾ കാടമുട്ടയും കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

അലർജി

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ, ദിവസം 4 മുതൽ 6 എണ്ണം വരെ കാട മുട്ട  കഴിക്കാവുന്നതാണ്. ദിവസവും കഴിക്കുന്നത് ഒഴിവാക്കുക.

എത്രവീതം

ആസ്മ, ചുമ എന്നിവ തടയാൻ വളരെ നല്ലതാണ് കാടമുട്ട. വൈറ്റമിൻ എ, ബി 6, ബി 12 എന്നിവ ധാരാളമുണ്ട്. എന്നാൽ കാലറി കുറവ്.

കാലറി

പൊട്ടാസ്യം, അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള കാടമുട്ട രക്തകോശങ്ങൾ രൂപപ്പെടാനും കഴിക്കുന്നത്‌ നല്ലതാണ്.

രക്തകോശം