23 January 2026

Jayadevan A M

ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ

Image Courtesy: Getty

ഇന്ന് നിരവധി പേരെയാണ് ഹൃദ്രോഗം അലട്ടുന്നത്. പലപ്പോഴും മോശം ജീവിതശൈലിയാണ് ഇതിലേക്ക് നയിക്കുന്നത്‌. ഹൃദയാരോഗ്യത്തിന് ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍ പരിശോധിക്കാം

ഹൃദ്രോഗം

ഹൃദ്രോഗ വിദഗ്ധനായ ഡോ. അലോക് ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കാര്യങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. തീര്‍ത്തും ലളിതമാണിത്‌

ലളിതം

ഉണർന്ന ഉടനെ സ്വാഭാവിക സൂര്യപ്രകാശം ഏൽക്കുന്നത് കോർട്ടിസോൾ, മെലറ്റോണിൻ എന്നീ ഹോർമോണുകളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു

ഇളംവെയില്‍

ഉണർന്ന ഉടനെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. എന്നാൽ ഇതിന് മുൻപായി ആവശ്യത്തിന് വെള്ളം കുടിക്കുക

വെള്ളം

ഉണർന്ന് ഒന്നര മണിക്കൂറിനുള്ളിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കരുത്‌

പ്രോട്ടീൻ

ഭക്ഷണത്തിന് ശേഷവും അല്പനേരം നടക്കുന്നത് നല്ലതാണ്. ഭക്ഷണത്തിനു ശേഷം 10–15 മിനിറ്റ് നടക്കുക. ദഹനപ്രക്രിയ എളുപ്പമാക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്‌

നടക്കുക

രാത്രി വൈകി സ്ക്രീനുകൾ ഉപയോഗിക്കരുത്. ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപെങ്കിലും മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ മാറ്റിവെയ്ക്കുക

സ്ക്രീനുകൾ

ഈ വെബ്‌സ്‌റ്റോറിയിലെ വിവരങ്ങള്‍ പൊതുവായ അറിവിനു വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യകാര്യങ്ങളിലെ സംശയങ്ങള്‍ക്ക് ഡോക്ടറുടെ സഹായം തേടുക

നിരാകരണം