7 September 2026
Jayadevan A M
Image Courtesy: Getty Images
രക്തത്തിലെ ഷുഗര്‍ ലെവല്‍ ഉയർന്നുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ശരീരം പലവിധ സൂചനകൾ നൽകാറുണ്ട്. പലതും നമ്മള്‍ നിസാരമായി തള്ളിക്കളഞ്ഞേക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ തുടങ്ങുമ്പോൾ ശരീരം നൽകുന്ന വിവിധ സൂചനകളെക്കുറിച്ച് ഓങ്കോളജിസ്റ്റ് ഡോ. രവി കെ. ഗുപ്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിവരങ്ങള്‍ നോക്കാം
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെയധികം ഉയരുമ്പോൾ നിങ്ങൾക്ക് തുടർച്ചയായി ദാഹം അനുഭവപ്പെട്ടേക്കാമെന്ന് ഡോ. ഗുപ്ത
ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെട്ടേക്കാം. ഭക്ഷണത്തോടുള്ള കൊതി വർദ്ധിക്കുകയും ശരീരത്തിന് ഊർജ്ജക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു
ഷുഗര്‍ ലെവലിലെ വര്‍ധനവ് രക്തക്കുഴലുകളെയും രക്തചംക്രമണത്തെയും പ്രതിരോധ സംവിധാനത്തെയും പ്രതികൂലമായി ബാധിക്കും
ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് കണ്ണുകൾക്കുള്ളിലെ ദ്രാവകത്തിന്റെ അളവിൽ താൽക്കാലിക വ്യതിയാനങ്ങൾ വരുത്തുമെന്നും ഇത് കാഴ്ചയിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുമെന്നും ഡോ. ഗുപ്ത
രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസ് ചില അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച് മൂത്രനാളത്തിലെ അണുബാധകൾ, ഫംഗസ് അണുബാധകൾ, ചർമ്മത്തിലുണ്ടാകുന്ന അണുബാധകൾ എന്നിവ
വയറിലെ കൊഴുപ്പ് കൂടുന്നത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം മാറ്റമില്ലാതെ തുടർന്നേക്കാം. എന്നാൽ അരക്കെട്ടിന്റെ അളവ് വർധിക്കാൻ തുടങ്ങുന്നു