25 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
താമര കാണാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. പണ്ട് പാടത്ത് മാത്രം കണ്ടിരുന്ന ഈ മനോഹരമായ ചെടി ഇപ്പോൾ പലരും വീടുകളിലും വളർത്താറുണ്ട്.
ചിലർ കരുതുന്നത് സ്ഥലമുള്ളവർക്ക് മാത്രമെ താമര വളർത്താൻ സാധിക്കൂ എന്നാണ്. എന്നാൽ കേട്ടോളൂ, നിങ്ങളുടെ ബാൽക്കണിയിലും താമര വളർത്തിയെടുക്കാം.
കുറച്ച് സ്ഥലവും ശരിയായ പരിചരണവും ഉണ്ടെങ്കിൽ, എവിടെയും താമര വളർത്താം. ശരിയായ രീതിയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ വീട്ടിൽ താമര വിരിയിക്കും.
ആദ്യം താമര വിത്തിന്റെ കട്ടിയുള്ള പുറം പാളി മൃദുവായി ഉരച്ച് നേർപ്പിക്കുക. ശേഷം വിത്ത് ശുദ്ധമായ വെള്ളത്തിൽ ഇടുക. 4–7 ദിവസത്തിനുള്ളിൽ മുളച്ചു തുടങ്ങും.
ഒരു ചെറിയ വേര് വന്നശേഷം, മണ്ണ് നിറച്ച ഒരു ട്യൂബിലേക്ക് പതിയെ അമർത്തുക. മണ്ണ് 2–3 ഇഞ്ച് മുങ്ങുന്ന തരത്തിൽ മുകളിലേക്ക് വെള്ളം നിറയ്ക്കുക.
3 -5 ദിവസത്തിനുള്ളിൽ ചെറിയ ഇലകൾ വരും. ചോർച്ചയില്ലാത്ത പ്ലാസ്റ്റിക് ചട്ടി തിരഞ്ഞെടുക്കുക. ചളിമണ്ണ് ഇട്ട് അതിൽ അല്പം ചാണകപ്പൊടിയോ വളമോ ചേർത്ത് ചെളി പരുവത്തിലാക്കുക.
മുകളിൽ ഇലകൾ പൊന്തിനിൽക്കുന്ന രീതിയിൽ പാത്രത്തിൽ ആവശ്യത്തിന് വെള്ളം നിറയ്ക്കുക. ദിവസവും കുറഞ്ഞത് 5-6 മണിക്കൂർ നേരിട്ട് വെയിൽ കിട്ടണം. നിങ്ങളുടെ വീട്ടിലും താമര പൂക്കും.