23 September 2026
Nithya V
Image Credit: Getty Images
പെട്ടെന്ന് ദോശ കഴിക്കാൻ തോന്നുമ്പോഴോ, രാവിലത്തെ തിരക്കുകൾക്കിടയിലോ മിനിറ്റുകൾ കൊണ്ട് നല്ല മൊരിഞ്ഞ ക്രിസ്പി ഇൻസ്റ്റന്റ് ദോശ തയാറാക്കിയാലോ...
ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുക്കാം.അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് മാവ് തയ്യാറാക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേക്ക് ഒരു നുള്ള് കടുക് ചേർത്ത് പൊട്ടിക്കാം.
ഇതിലേക്ക് ഇനി ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പ്, ഒന്നര ടീസ്പൂൺ പരിപ്പ്, ഒരു നുള്ള് കായപ്പൊടി, എന്നിവ ചേർത്ത് വറുക്കാം.
അതിലേയ്ക്ക് ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും, ഒരു തക്കാളി അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം.
കുറച്ച് കറിവേപ്പില ഉപ്പ് എന്നിവ കൂടി ചേർത്തിളക്കി അടുപ്പണയ്ക്കാം. ഇത് മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
ലഭ്യമെങ്കിൽ കുറച്ച് മല്ലിയില കൂടി ചേർക്കാം. ഒരു പാൻ അടുപ്പിൽ വച്ച് കുറച്ച് നെയ്യ് പുരട്ടി ആവശ്യത്തിന് മാവ് ഒഴിക്കാം.
ഇത്തരത്തിൽ രുചികരമായ ദോശ ചുട്ടെടുക്കാം. നല്ലൊരു മുളക് ചമ്മന്തി കൂടി ഉണ്ടാക്കിയാൽ സംഗതി കുശാലായി....