19 August 2026
Nithya V
Photo Credit: Getty Images,
സ്ഥലമില്ലെങ്കിൽ പോലും ഉള്ളയിടത്ത് ചെറിയ രീതിയിലെങ്കിലും ഒരു ഗാർഡൻ ഒരുക്കുന്നവർ ധാരാളമാണ്. തേങ്ങാത്തൊണ്ട് പോലും ഇതിന് സഹായിക്കും.
തേങ്ങാത്തൊണ്ട് വളരെ മികച്ചൊരു ജൈവവസ്തുവാണ്. മണ്ണിലെ ഈർപ്പം നിലനിർത്താനും, വായുസഞ്ചാരം വർദ്ധിപ്പിക്കാനും സഹായിക്കും.
തൊണ്ട് ചെറുതായി വെട്ടിമുറിച്ച് ഓർക്കിഡുകളും ഇൻഡോർ ചെടികളും വളർത്തുന്ന മാധ്യമമായി ഉപയോഗിക്കാം. വെള്ളം നന്നായി വാർന്നുപോകും.
തൊണ്ട് വെള്ളത്തിൽ കുതിർത്ത് ചതച്ച് നാരുകൾ വേർതിരിച്ച് എടുക്കുന്ന പൊടി വിത്തുകൾ മുളപ്പിക്കാനും പോട്ടിംഗ് മിശ്രിതങ്ങളിൽ ചേർക്കാനും ഉപയോഗിക്കാം.
തേങ്ങാത്തൊണ്ട് കഷ്ണങ്ങളാക്കി ചെടികളുടെ ചുവട്ടിൽ ഇടുന്നത് വെയിലിൽ നിന്നും മണ്ണിലെ ഈർപ്പം നഷ്ടപ്പെടുന്നത് തടയും.
അതുപോലെ കളകൾ വളരുന്നത് നിയന്ത്രിക്കാനും സഹായിക്കും. തൊണ്ട് കമ്പോസ്റ്റ് വളത്തിൽ ചേർക്കുന്നത് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തും.
തൊണ്ട് നേരിട്ട് ചെടികൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ്അത് നന്നായി വെള്ളത്തിൽ കുതിർത്ത് കഴുകേണ്ടതാണ്.
ഇത് അതിലെ അമിതമായ ഉപ്പും ടാനിനും നീക്കം ചെയ്യും. ഉപയോഗിക്കുന്നതിന് മുമ്പ് ഉണക്കി സൂക്ഷിക്കുന്നത് പൂപ്പൽ വരുത്തില്ല.