22 July 2026
NEETHU VIJAYAN
Image Courtesy: Getty Images
ചപ്പാത്തിക്ക് കുഴച്ചിട്ട് അത് മിച്ചം വന്നാൽ നമ്മൾ ഫ്രിഡ്ജിലേക്ക് വയ്ക്കുന്നത് പതിവാണ്. എന്നാൽ പിന്നീട് എടുക്കുമ്പോൾ മാവ് വരണ്ട് കട്ടിയായി പോകുന്നത് ഒരു പ്രശ്നമാണ്.
മാവ് കട്ടിയായാൽ പിന്നെ ഉപയോഗിക്കാനാകില്ല എന്നോർത്ത് അത് കളയുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ മാവ് സോഫ്റ്റാകും.
ഒരു പാത്രത്തിൽ ചൂടുവെള്ളമെടുത്ത് അതിന് മുകളിൽ മാവുള്ള പാത്രം 5-10 മിനിറ്റ് വയ്ക്കുക. ചൂട് തട്ടുമ്പോൾ തണുപ്പ് മാറി മാവ് പെട്ടെന്ന് മൃദുവാകും.
മാവിന് മുകളിൽ ചെറുതായി തണുത്ത വെള്ളം തളിച്ച്, നനഞ്ഞ ഒരു കോട്ടൺ തുണി ഉപയോഗിച്ച് 15 മിനിറ്റ് മൂടിവെക്കുക. ഇത് മാവിനെ പെട്ടെന്ന് സോഫ്റ്റാക്കും.
കട്ടിയായ മാവിലേക്ക് അല്പം എണ്ണയോ നെയ്യോ ചേർത്ത് 2-3 മിനിറ്റ് നന്നായി ഒന്നുകൂടി കുഴച്ചെടുക്കുക. ചപ്പാത്തി കൂടുതൽ സോഫ്റ്റാകാൻ ഇത് സഹായിക്കും.
മൈക്രോവേവ് ഉള്ളവർക്ക് മാവ് ഒരു നനഞ്ഞ കോട്ടൺ തുടണിയിൽ പൊതിഞ്ഞ് 10-15 സെക്കൻഡ് മാത്രം ഹീറ്റ് ചെയ്യാം. കൂടുതൽ നേരം വയ്ക്കരുത്. മാവ് വീണ്ടും കട്ടിയാകും.
മാവ് ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് പുറത്ത് അല്പം എണ്ണ പുരട്ടി എയർടൈറ്റ് ബോക്സിൽ അടച്ചു സൂക്ഷിക്കുക. നിറം മാറുന്നതും കട്ടിയാകുന്നതും തടയാം.