21 November 2025

Nithya V

പല്ലി ദേഹത്ത് വീണാൽ മരണമോ? ഗൗളി ശാസ്ത്രം പറയുന്നത് 

Photos Credit: Unsplash

പല്ലി ദേഹത്ത് വീഴുന്നത് ആപത്താണെന്ന് പണ്ട് മുതൽക്കേ ആളുകൾ പറയാറുണ്ട്. എന്നാൽ ഇത് സത്യമാണോ? ​ഗൗളി ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം....

പല്ലി

പല്ലി വീഴുന്ന ശരീരത്തിന്റെ ഭാ​ഗം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫലം പറയുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെയായിരിക്കില്ല ഫലങ്ങൾ.

ഫലം

സ്ത്രീകളുടെ ഇടത് ഭാഗത്തും പുരുഷന്മാരുടെ വലത് ഭാഗത്തും ഗൗളി വീഴുന്നത് നല്ല സൂചനയായാണ് കരുതുന്നത്.

നല്ല സൂചന

സ്ത്രീകളുടെ വലത് ഭാഗത്തോ പുരുഷന്മാരുടെ ഇടത് ഭാഗത്തോ പല്ലി വീണാൽ അത് പ്രതികൂല ഫലം ഉണ്ടാക്കുമെന്നും പറയപ്പെടുന്നു.

പ്രതികൂലം

അതുപോലെ പുരുഷന്മാരുടെ തലയ്ക്ക് മുകളിൽ പല്ലി വീണാൽ മരണ ഭയം ഉണ്ടാകും. മുഖത്താണെങ്കിൽ സാമ്പത്തക നേട്ടമുണ്ടാകും.

മരണഭയം

സ്ത്രീകളുടെ തലയിൽ വീണാൽ മരണഭയം. മുടിയിൽ വീണാൽ ചില രോഗപ്രശ്നങ്ങൾ ഉണ്ടാകും. ഇടത് കണ്ണിൽ വീണാൽ ഭർതൃ സ്നേഹം ലഭിക്കും.

രോഗം

പുരുഷന്മാരുടെ നെറ്റിയിലാണ് വീഴുന്നതെങ്കിൽ പ്രിയപ്പെട്ടവരുടെ വേർപാട് ഉണ്ടാകും. സ്ത്രീകളുടെ വലത് ചെവിക്ക് മുകളിൽ പല്ലി വീണാൽ സാമ്പത്തിക ലാഭങ്ങൾ ഉണ്ടാകും.

സമ്പത്ത്

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

നിരാകരണം