November 21 2025
SHIJI MK
Image Courtesy: Unsplash
ഭാരമേറിയ ജോലി ചെയ്യുമ്പോഴും മറ്റ് സാഹചര്യങ്ങളിലും നമ്മള്‍ വിയര്‍ക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴുള്ള ശരീരം വിയര്‍ക്കല്‍ വിവിധ രോഗങ്ങളുടെ ലക്ഷണമായേക്കാം.
ക്യാന്‍സര്‍ രോഗം ഇന്ന് സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. രോഗം കണ്ടെത്താന്‍ വൈകുന്നത് രോഗം മൂര്‍ച്ഛിക്കുന്നതിലേക്ക് എത്തിക്കും. പലപ്പോഴും ക്യാന്‍സര്‍ രോഗലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാറില്ല.
ക്യാന്‍സര്‍ രോഗത്തിനും മറ്റ് അസുഖങ്ങളെ പോലെ ലക്ഷണങ്ങളുണ്ട്. എന്നാല്‍ ചില ലക്ഷണങ്ങള്‍ നമുക്ക് നിസാരമായി തോന്നിയേക്കാം.
രക്തത്തിലൂടെ ഉണ്ടാകുന്ന ക്യാന്‍സര്‍ ബാധയാണ് ബ്ലഡ് ക്യാന്‍സര്‍ അഥവ രക്താര്‍ബുദം. രക്ത ഉത്പാദനം കുറയുമ്പോഴാണ് പ്രധാനമായും ഈ അവസ്ഥ ഉണ്ടാകുന്നത്.
നമ്മുടെ ശരീരത്തില്‍ അമിതമായി ചുവന്ന നിറത്തിലുള്ള പാടുകള്‍ ഉണ്ടാകുന്നത് അത്ര നല്ല കാര്യമല്ല. ഇത്തരം ചുവന്ന പാടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.
തലവേദന, ചര്‍മ്മത്തിനും വായിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയും രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്. എന്നാല്‍ എല്ലാ തലവേദനകളും അതല്ല.
ഇടയ്ക്കിടെ നിങ്ങള്‍ക്ക് തലകറക്കവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇതും ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാകാന്‍ സാധ്യതയുണ്ട്.
ഇടയ്ക്കിടെ പനി, രാത്രിയില്‍ വിയര്‍ക്കുക, പെട്ടെന്ന് ശരീരഭാരം കുറയുക, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയും രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.