21 November 2025
Jayadevan A M
Image Courtesy: Getty
മലയാളിയുടെ ഭക്ഷണവിഭവങ്ങളില്‍ കടുക് സുപ്രധാനമാണ്. മിക്ക കറികളിലും കടുക് ചേര്‍ക്കുന്നവരാണ് നാം.കടുകിനെ ചുറ്റിപ്പറ്റി ചില വിശ്വാസങ്ങളും നിലനില്‍ക്കുന്നു
കടുക് താഴെ വീണാല്‍ വീട്ടില്‍ കലഹമുണ്ടാകുമെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. ഇത് ഇന്നും വിശ്വസിക്കുന്നവരുമുണ്ട്
ഇത്തരമൊരു വിശ്വാസം പരക്കുന്നതിന് പിന്നില്‍ പലവിധ കാരണങ്ങളുണ്ടെന്ന് കരുതുന്നു. അതേക്കുറിച്ച് നോക്കാം.
Mustard 4
കടുക് താഴെ വീണാല്‍ പെറുക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഇത് അടുക്കളകളില്‍ തര്‍ക്കത്തിന് കാരണമാകാം
എന്നാല്‍ കടുക് താഴെ വീഴുന്നതിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടാകുമെന്ന് പറയുന്നത് അന്ധവിശ്വാസമാണ്. ഇതിന് ശാസ്ത്രീയ അടിത്തറയില്ല
കടുക് ചെറുതായതിനാല്‍ അത് താഴെ വീഴാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം. ഇത് ഓര്‍മിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത 'ഐഡിയ' ആകാം ഇത്.
ഒരു കടുകുമണി പോലും പാഴാക്കരുതെന്നത് പോസിറ്റീവായും വ്യാഖാനിക്കാം. ഭക്ഷണം പാഴാക്കരുത്, ധൂര്‍ത്ത് അരുത് തുടങ്ങിയ നല്ല സന്ദേശങ്ങളുമായി ഇത് ബന്ധപ്പെടുത്താം
പരമ്പരാഗത വിശ്വാസങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. ശാസ്ത്രീയമായ അടിത്തറയോ തെളിവുകളോ ഇത്തരം വിശ്വാസങ്ങള്‍ക്കില്ല