November 20 2025
Aswathy Balachandran
Image Courtesy: Unsplash
ഉപ്പും പഞ്ചസാരയും ഒഴിവാക്കിയുള്ള ഭക്ഷണക്രമം കഠിനമാണ്, കാരണം ഇവ രണ്ടും ഭക്ഷണത്തിന് രുചി കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
രണ്ടും മിതമായ അളവിൽ ഉപയോഗിക്കുന്നത് മികച്ചതാണ്. എന്നാൽ അമിതമായാൽ ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
ശരീരത്തിൽ സോഡിയത്തിന്റെ അളവ് നിലനിർത്തുന്നതിന് ഭക്ഷണത്തിൽ ഉപ്പ് അത്യാവശ്യമാണ്.
ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം എന്നിവയിലേക്ക് നയിക്കാം.
പഞ്ചസാര അധികം കഴിക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തി വർദ്ധിപ്പിക്കും.
പഞ്ചസാര അധികം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഏറ്റവും കൂടുതൽ പഞ്ചസാര ചേർത്ത പാനീയങ്ങൾ കഴിക്കുന്ന മുതിർന്നവരിൽ, ഹൃദ്രോഗ സാധ്യത 12 ശതമാനത്തിലധികം കൂടുതലാണെന്ന് പഠനമുണ്ട്
ശരീരം ശരിയായി പ്രവർത്തിക്കാൻ ഉപ്പ് അത്യാവശ്യമാണ്. എന്നാൽ പഞ്ചസാര അങ്ങനെയല്ല, അത് ശരീരത്തിന് അനിവാര്യമല്ല.