03 December 2025
SHIJI MK
Image Courtesy: Getty Images
പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്. വലിയവര്‍, ചെറിയര്‍ എന്ന് വ്യത്യാസമില്ലാതെ എല്ലാവരും പാല്‍ കുടിക്കാറുണ്ട്. എന്നാല്‍...
പാല്‍ ചൂടോടെ ഒരിക്കലും കുടിക്കാനാകില്ല, എന്നാല്‍ അത് തണുപ്പിച്ച ശേഷം കുടിക്കാമെന്ന് കരുതിയാലോ, അതിന് ഒരുപാട് സമയമെടുക്കുകയും ചെയ്യും.
കുട്ടികള്‍ക്ക് പെട്ടെന്ന് പാല്‍ കൊടുക്കാനായി, എളുപ്പവഴിയിലൂടെ നിങ്ങള്‍ക്ക് തണുപ്പിച്ചെടുക്കാവുന്നതാണ്. 5 മിനിറ്റില്‍ എങ്ങനെ തണുപ്പിക്കാമെന്ന് നോക്കാം.
പാല്‍ തിളപ്പിച്ച ശേഷം, ആദ്യം ഒരു പാത്രത്തില്‍ വെക്കുക. അഞ്ച് മിനിറ്റ് മാത്രം വെച്ചാല്‍ മതി. ഇതൊരിക്കലും സ്പൂണ്‍ ഉപയോഗിച്ച് ഇളക്കരുത്.
ശേഷം നാല് സ്പൂണുകള്‍ ഫ്രീസറില്‍ ഒരുമിച്ച് അഞ്ച് മിനിറ്റ് തണുപ്പിക്കാന്‍ വെക്കുക. അതിന് ശേഷം ഒരു സ്റ്റീല്‍ ഗ്ലാസെടുത്ത് ടാപ്പിനടിയില്‍ ഒരു മിനിറ്റ് പിടിക്കാം.
ശേഷം ഈ ഗ്ലാസിലേക്ക് നാല് സ്പൂണുകള്‍ ഇട്ട് ചൂടുള്ള പാല്‍ അതിലേക്ക് ഒഴിക്കാം. സ്പൂണുകള്‍ ഒരിക്കലും നീക്കം ചെയ്യാന്‍ പാടില്ല.
രണ്ട് മിനിറ്റിന് ശേഷം സ്പൂണ്‍ നീക്കം ചെയ്യുക. നിങ്ങള്‍ക്ക് പാല്‍ കുടിക്കാനാകുന്ന തണുപ്പിലേക്ക് എത്തിയത് കാണാനാകും.
ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. ടിവി9 മലയാളം ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.