09 September 2026
SHIJI MK
Image Credit: Getty Images
പ്രകൃതി മനുഷ്യന് സമ്മാനിക്കുന്ന ഏറ്റവും വിലയേറിയ ലോഹങ്ങളിലൊന്നാണ് സ്വര്‍ണം. ഈ ലോഹത്തിന് മനുഷ്യ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
പലരൂപത്തിലാണ് ഭൂമിയില്‍ സ്വര്‍ണമുള്ളത്. ഇത് പുറത്തെടുത്ത് ശുദ്ധീകരിച്ചതിന് ശേഷമാണ് നമ്മള്‍ കാണുന്ന രൂപത്തിലേക്ക് എത്തുന്നത്. പിന്നീട് മറ്റ് ലോഹങ്ങള്‍ ചേര്‍ക്കും.
പലര്‍ക്കുമുള്ള സംശയമാണ് അവരുടെ ഭൂമിക്കടിയില്‍ സ്വര്‍ണമുണ്ടോ എന്നത്. മണ്ണിന്റെ നിറം, തിളങ്ങുന്ന കല്ലുകളുടെ സാന്നിധ്യം ഇതെല്ലാമാണ് അതിന് കാരണം.
നിങ്ങളുടെ ഭൂമിക്കടിയില്‍ സ്വര്‍ണമുണ്ടോയെന്ന് കണ്ടെത്താന്‍ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം. ഇന്നുതന്നെ നോക്കിക്കോളൂ.
പാറകളില്‍ കാണുന്ന വെളുത്ത ക്വാര്‍ട്‌സ് വെയ്‌നുകള്‍, പ്രത്യേകിച്ച് ഇരുമ്പിന്റെ തുരുമ്പ് പോലുള്ള പാടുകള്‍ ഉണ്ടെങ്കില്‍ പരിശോധന നടത്താം.
ചുവപ്പ് അല്ലെങ്കില്‍ തവിട്ട് നിറത്തിലുള്ള പാറകളും പരിശോധിക്കാം. ഇരുമ്പ് ഓക്‌സൈഡിന്റെ സാന്നിധ്യം മൂലമുള്ള ഈ നിറവ്യത്യാസം ധാതു നിക്ഷേപവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കറുത്ത മണലില്‍ മാഗ്നൈറ്റ് പോലുള്ള ഭാരമേറിയ ധാതുക്കള്‍ ഉണ്ടാകും. സ്വര്‍ണവും ചിലയവസരങ്ങളില്‍ ഇവിടെ ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്.