10 October 2025
Nithya V
Image Courtesy: Getty
ഒരു വ്യക്തി മാനസികമായും ശാരീരികമായും ആരോഗ്യവാനാണെങ്കിൽ മാത്രമേ അയാളെ പൂർണ ആരോഗ്യവാനായി കണക്കാക്കാൻ സാധിക്കുകയുള്ളൂ.
മാനസികാരോഗ്യത്തിന് ഏറെ പ്രാധാന്യമാണ്. അതിന് വേണ്ടി നാം നമ്മുടെ ദൈന്യംദിന ജീവിതത്തിൽ പാലിക്കേണ്ട ചില ശീലങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
ശരിയായ ഉറക്കമാണ് ആദ്യത്തേത്. അഞ്ചു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ മാനസികാരോഗ്യം മോശമാകാന്‍ സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചൂടുവെള്ളത്തില്‍ കുളിക്കുന്നതും പുസ്തകം വായിക്കുന്നതും മെച്ചമായ ഉറക്കം നൽകും. എന്നാൽ രാത്രിയിൽ അമിതമായി ടി.വി, കമ്പ്യൂട്ടര്‍, ഫോണ്‍ എന്നിവ ഉപയോഗിക്കരുത്.
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാം. നാരുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ്, അന്നജം, ജീവകങ്ങൾ, ധാതുക്കൾ അടങ്ങിയ ഭക്ഷണം ശീലമാക്കാം.
പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. തലച്ചോറിലെ സെറോടോണിന്‍ ഹോര്‍മോണിന്റെ അളവ് കൂട്ടാന്‍ കഴിയുന്ന ടൈറോസിന്‍ പാല്‍ വിഭവങ്ങളില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്.
ഒമേഗ ഫാറ്റി ആസിഡുകളുടെ കലവറയാണ് മത്സ്യങ്ങള്‍ ഭക്ഷണത്തിൽ ചേർക്കാം. വിറ്റാമിന്‍ ബി 12 ന്റെ കുറവ് ഡിപ്രഷന്‍ ഉണ്ടാകാന്‍ വരെ കാരണമാകും.
വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് പാട്ട് കേൾക്കുന്നത് ഒരു പരിഹാരമാണ്. മനസിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിനും സംഗീതം സഹായിക്കും.