October 22 2025
SHIJI MK
Image Courtesy: Unsplash
പെര്‍ഫ്യൂം ഇഷ്്ടമില്ലാത്തവരായി ആരാണുള്ളത്? പുതിയ സ്‌മെല്ലിന് പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളുണ്ടാകും.
എന്തിനാണ് കടയില്‍ നിന്ന് വാങ്ങിച്ച് പെര്‍ഫ്യൂം ഉപയോഗിക്കുന്നത്, വീട്ടില്‍ വെച്ച് തന്നെ ഉണ്ടാക്കാമല്ലോ. കെമിക്കലുകള്‍ ഉപയോഗിക്കുന്നതിന് പകരം നാരങ്ങ ഉപയോഗിച്ചാണ് ഇതുണ്ടാക്കേണ്ടത്.
ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുള്ള നാരങ്ങയില്‍ സിട്രിക് ആസിഡാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. നിങ്ങളെ ഫ്രഷായിരിക്കാന്‍ ഇത് സഹായിക്കും.
നാരങ്ങാനീര് 2 ടേബിള്‍സ്പൂണ്‍, റോസ് വാട്ടര്‍ 5 ടേബിള്‍സ്പൂണ്‍, വെള്ളം 2 ടേബിള്‍സ്പൂണ്‍, വൈറ്റമിന്‍ ഇ ഓയില്‍ 5 തുള്ളി എന്നിങ്ങനെയാണ് വേണ്ടത്.
പെര്‍ഫ്യൂം തയാറാക്കാനായി ചെറിയ പാത്രമെടുത്ത് നാരങ്ങാനീര് ഒഴിക്കാം. ഇതിലേക്ക് റോസ് വാട്ടര്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം.
നന്നായി മിക്‌സ് ചെയ്ത മിശ്രിതത്തിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ശുദ്ധമായ വെള്ളം ചേര്‍ത്ത് യോജിപ്പിക്കാം. ശേഷം ഒരു വൃത്തിയുള്ള സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റാം.
സ്‌പ്രേ ബോട്ടിലില്‍ ആക്കിയ മശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് ദീര്‍ഘകാലം കേടുകൂടാതിരിക്കാന്‍ സഹായിക്കും. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം.
നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം, നാരങ്ങാനീര് ഉള്ളതിനാല്‍ ഇത് ഉപയോഗിച്ച ഉടന്‍ തന്നെ സൂര്യപ്രകാശമേല്‍ക്കരുത് എന്നതാണ്. രാത്രിയിലോ രാവിലെയോ ഇത് ഉപയോഗിക്കാം.