October 27 2025

SHIJI MK

Image Courtesy: Getty Images

ലിവറിനോടാ പ്രേമം അല്ലിയോ? ഇതെല്ലാം അറിഞ്ഞിരിക്കാം

കോഴിയുടെ ലിവര്‍ വളരെയധികം ആസ്വദിച്ച് കഴിക്കുന്ന ഒട്ടനവധിയാളുകളുണ്ട് നമുക്ക് ചുറ്റും. കരള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പൊതുവേ പറയപ്പെടുന്നത്.

ലിവര്‍

എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ അവശ്യമായ അമിനോ ആസിഡുകള്‍ ലിവറില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ഇരുമ്പ് എന്നിവയും കരളിലുണ്ട്.

പ്രോട്ടീന്‍

കരളിലുള്ള ഫോളേറ്റ് ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങളെ അകറ്റുകയും ഗര്‍ഭസ്ഥ ശിശുക്കളില്‍ എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

ഗര്‍ഭിണികള്‍

കരളില്‍ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിരിക്കുന്നു. അതിനാല്‍ വിളര്‍ച്ചയുള്ളയാളുകള്‍ കോഴിയുടെ കരള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

വിളര്‍ച്ച

പക്ഷെ ഒരിക്കലും കരള്‍ കഴിക്കാന്‍ പാടില്ലാത്ത ആളുകളും മിതമായ അളവില്‍ മാത്രം കഴിക്കേണ്ടവരും നമുക്കിടയിലുണ്ട്. ഗര്‍ഭിണികള്‍ കരള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.

എന്നാല്‍

ചിക്കന്‍ കരള്‍ കഴിക്കുന്നത് വഴി ശരീരത്തിലേക്ക് വൈറ്റമിന്‍ എ എത്തുന്നു. ഇത് അമിതമാകുന്നത് ഗര്‍ഭസ്ഥശിശുവിന് ദോഷം ചെയ്യും. ആഴ്ചയില്‍ 85 ഗ്രാം വരെ കഴിക്കാവുന്നതാണ്.

കുഞ്ഞിന് ദോഷം

ലിവറില്‍ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അതിനാല്‍ വെണ്ണയും മറ്റും ഉപയോഗിച്ച് വറുക്കരുത്. നന്നായി കഴുകിയതിന് ശേഷം ശ്രദ്ധയോടെ വേണം പാചകം.

പൂരിത കൊഴുപ്പ്

ലിവര്‍ നന്നായി പാകം ചെയ്യണം. എങ്കില്‍ മാത്രമേ അവയിലുള്ള ബാക്ടീരിയകള്‍ ഇല്ലാതാകൂ. ഇല്ലാത്തപക്ഷം കാംപിലോബാക്ടര്‍ എന്ന ബാക്ടീരിയ ശരീരത്തിലേക്കെത്തും.

ബാക്ടീരിയ