25 NOV 2026
ASHLI C
PHOTO CREDIT: SOCIAL MEDIA
നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു നാടൻ വിഭവമാണ് ചീര പച്ചടി.
ഇതിലെ പ്രധാന ചേരുവയായ ചീര ഒരു പിടിയെടുത്തതിനുശേഷം അത് നന്നായി കഴുകി അരിയുക.
ഒരു ചട്ടിയിൽ അരിഞ്ഞ ചീര, രണ്ട് പച്ചമുളക് കീറിയത്, ആവശ്യത്തിന് ഉപ്പ്, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി മൂടിവെച്ച് വേവിച്ചെടുക്കുക.
ഇതിലേക്കുള്ള അരപ്പ് തയ്യാറാക്കുന്നതിന് അര കപ്പ് തേങ്ങ, കാൽ ടീസ്പൂൺ ജീരകം, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ചീര നന്നായി വെന്ത് വെള്ളം വറ്റി വരുമ്പോൾ അതിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി ഇളക്കി പച്ചമണം മാറുന്നവരെ ചൂടാക്കുക.
ഈ കൂട്ടിലേക്ക് അരക്കപ്പ് തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകഘടകങ്ങൾ അടങ്ങിയ ഈ കോമ്പിനേഷൻ ശരീരത്തിന് പുത്തൻ ഉന്മേഷം നൽകാൻ സഹായിക്കും.
ഈ വിഭവം രുചികരം മാത്രമല്ല ആരോഗ്യകരം കൂടിയാണ്.