8 July 2025
Sarika KP
Image Courtesy: Instagram\ Getty
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ ഗര്‍ഭകാലവും പ്രസവവും ഒക്കെ വലിയ ആഘോഷമായിരുന്നു
ദിയ കൃഷ്ണ ഏറെ മനോഹരിയായി കാണപ്പെട്ട ഒരു കാലഘട്ടം കൂടിയായിരുന്നു ഗര്‍ഭകാലം. താരത്തിന്റെ വീഡിയോകളിലൂടെ പ്രഗ്‌നന്‍സി ഗ്ലോ എന്ന പദം സുപരിചിതമായിരുന്നു
വളകാപ്പ് ചടങ്ങിനും മറ്റേണിറ്റി ഫോട്ടോഷൂട്ടിനും അതീവ സുന്ദരിയായാണ് ദിയ കാണപ്പെട്ടത്. ദിയയുടെ പ്രഗ്‌നന്‍സി ഗ്ലോയെ എല്ലാവരും പ്രശംസിക്കുകയും ചെയ്തു.
ദിയയുടെ പോലെ തിളക്കമുള്ളതും ആരോഗ്യകരവുമായ ചര്‍മ്മം നിലനിര്‍ത്താനുള്ള ഏറ്റവും ലളിതമായ വഴികൾ നമ്മുക്ക് പരിചയപ്പെടാം.
സുഗന്ധമില്ലാത്ത, അധികം രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്ത മോയ്സ്ചറൈസര്‍ തിരഞ്ഞെടുക്കുക. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക മൃദത്വം നിലനിര്‍ത്താന്‍ സഹായിക്കും.
റെറ്റിനോയിഡുകള്‍, സാലിസിലിക് ആസിഡ്, ബെന്‍സോയില്‍ പെറോക്‌സൈഡ് എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക.
ഗര്‍ഭകാലത്ത് പുറത്തു പോകുമ്പോള്‍ എസ്പിഎഫ് 30 അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. സൂര്യപ്രകാശം അധികം ഏല്‍ക്കാത്ത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
ഗര്‍ഭകാലത്ത് കുറഞ്ഞ അളവില്‍ മേക്കപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുക. അമോണിയ അടങ്ങിയിട്ടുള്ള ഹെയര്‍ ഡൈകള്‍ പൂര്‍ണമായും ഒഴിവാക്കുക