7 July 2025

Nithya V

Image Courtesy: Getty Images

കര്‍ക്കിടകം ആണോ കര്‍ക്കടകം ആണോ, ശരിയേത്? 

കർക്കടകം ആണോ കർക്കിടകം ആണോ ശരി, എപ്പോഴും നമുക്ക് വരുന്ന പൊതുവായ സംശയമാണിത്. എന്നാൽ ഇനി ആ കൺഫ്യൂഷൻ വേണ്ട.

കർക്കടകം

കർക്കിടകം അല്ല കർക്കടകം ആണ് ശരിയായ പദം. കൊല്ലവർഷത്തിലെ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം എന്ന് പറയുന്നത്.

കൊല്ലവർഷം

എന്നാൽ പലപ്പോഴും ഈ മാസത്തിനെ കർക്കിടകം എന്ന് തെറ്റായി ഉച്ചരിക്കുകയും പത്രമാധ്യമങ്ങളിൽ എഴുതുകയും ചെയ്യുന്നു.

തെറ്റ്

സാധാരണയായി ജൂലൈ - ഓ​ഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായാണ് കർക്കടക മാസം വരുന്നത്. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണിത്.

കർക്കടക മാസം

കേരളത്തിൽ പൊതുവെ ഈ മാസത്തെ കള്ളക്കർക്കടകം എന്നും പറയാറുണ്ട്. കേരളത്തിൽ ഈ സമയത്താണ് കനത്ത മഴ പെയ്യുന്നത്. അതിനാലാണ് ഈ പേര് വന്നത്.

കള്ളകർക്കടകം

മഴക്കാല രോ​ഗങ്ങളും ഈ സമയത്ത് കൂടുതലാണ്. കൂടാതെ കാർഷിക മേഖലയെ സംബന്ധിച്ച് വരുമാനമില്ലാത്ത മാസമായതിനാൽ പഞ്ഞമാസം എന്നും പറയാറുണ്ട്.

പഞ്ഞമാസം

രാമായണമാസമായി ആചരിക്കുന്ന ഈ സമയം ആയുർവേദ ചികിത്സയ്ക്കും ഔഷധസേവയ്ക്കും ഉത്തമമായ കാലമായും കണക്കാക്കുന്നു.

രാമായണമാസം

ഈ സമയത്ത് മത്സ്യമാംസാദികള്‍ ഒഴിവാക്കി ഭക്തർ രാമായണ പാരായണത്തിന് പ്രാധാന്യം നല്‍കുന്നു. ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്.

മത്സ്യമാംസാദികള്‍