02 October 2026
SHIJI MK
Image Credit: Getty Images
എല്ലാ വീട്ടുകാരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പാറ്റ ശല്യം. എന്തെല്ലാം ചെയ്തിട്ടും പാറ്റയെ തുരത്താന്‍ നിങ്ങള്‍ക്കും സാധിക്കുന്നില്ലേ? വഴിയുണ്ട്.
വെള്ളരി കഷ്ണങ്ങളാക്കി മുറിച്ച്, കുഴമ്പ് രൂപത്തില്‍ അരയ്ക്കാം. ശേഷം വീടിന്റെ കോണുകള്‍, അടുക്കള ഡ്രെയിന്‍ തുടങ്ങിയ ഭാഗങ്ങളില്‍ തേച്ച് കൊടുക്കാം.
ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചോ അല്ലാതെയോ പാറ്റയെ കൂടുതലായി കാണുന്ന സ്ഥലങ്ങളില്‍ വെക്കാം. ഇത് പാറ്റയെ അകറ്റാന്‍ സഹായിക്കും.
ബേക്കിങ് സോഡയും അതിലേക്ക് പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കാം. ശേഷം ഇവ പാറ്റ ശല്യം കൂടുതലുള്ളിടത്ത് വിതറാവുന്നതാണ്.
നാരങ്ങ നീരെടുത്ത് വീടിന്റെ ഓരോ മൂലയ്ക്കും നന്നായി സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് പാറ്റ ശല്യം തടയാന്‍ സഹായിക്കുന്നതാണ്.
ബെ ലീഫും പാറ്റയെ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ്. അടുക്കളയിലും ഷെല്‍ഫുകളിലും ബെ ലീഫ് കഷ്ണങ്ങളാക്കി വെക്കുന്നത് പാറ്റയെ തുരത്താന്‍ വഴിയൊരുക്കും.
അടുക്കളയിലും മറ്റും ഒരിക്കലും വെള്ളം കെട്ടിനിര്‍ത്തരുത്. തറയിലും ഓടയിലും ബേസിനിലുമെല്ലാം വെള്ളം കെട്ടിനില്‍ക്കുന്ന പാറ്റകളെ ആകര്‍ഷിക്കും.