23  August 2026

SHIJI MK

1 ഗ്രാം സ്വര്‍ണത്തിന്  5,000 രൂപ; പൊന്ന് വാങ്ങാന്‍ എന്തെളുപ്പം 

Image Credit: Getty Images

സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്കെല്ലാം നിരാശ സമ്മാനിച്ചാണ് ഓരോ ദിവസവും വില വര്‍ധിക്കുന്നത്. നിരക്ക് ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണം

വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈകാതെ ഒരു പവന് ഒന്നര ലക്ഷം രൂപയോളം നല്‍കേണ്ടതായി വരും.

ഇനിയും കൂടും

സ്വര്‍ണവില ഉയരാന്‍ തുടങ്ങിയതോടെ ജ്വല്ലറികളിലേക്ക് എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. നിലവില്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ലൈറ്റ് വെയ്റ്റിനോടാണ് താത്പര്യം.

വ്യാപാരികള്‍

22, 24 കാരറ്റ് സ്വര്‍ണങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ 18, 14, 9 കാരറ്റ് സ്വര്‍ണാഭരണങ്ങളും ജ്വല്ലറികളില്‍ ലഭ്യമാണ്. ഇവയോടാണ് ഇപ്പോള്‍ മിക്ക ഉപഭോക്താക്കള്‍ക്കും താത്പര്യം.

കാരറ്റ്

22 കാരറ്റില്‍ താഴെയുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് വില വളരെ കുറവാണ്, നിങ്ങളുടെ കൈവശമുള്ള പണം ഉപയോഗിച്ച് ഈ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

വില

9 കാരറ്റ് സ്വര്‍ണം ഗ്രാമിന് വെറും 5,000 രൂപ നല്‍കിയാല്‍ മതി. 14 കാരറ്റിന് 7000 മുതല്‍ 8000 രൂപ വരെയുമാണ് വില വരുന്നത്. ലക്ഷങ്ങള്‍ കൊടുത്ത് ആഭരണം വാങ്ങുന്നത് ഒഴിവാക്കാം.

ഇത്രമതി

പതിവായി ഉപയോഗിക്കാന്‍ ഏറ്റവും മികച്ചത് തന്നെയാണ് 9,14,18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍. ഇവയില്‍ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ അളവില്‍ അടങ്ങിയത് മറ്റ് ലോഹങ്ങളായിരിക്കും.

പതിവായി

എന്നാല്‍ നിക്ഷേപം എന്ന നിലയില്‍ ഒരിക്കലും ഈ സ്വര്‍ണാഭരണങ്ങളെ പരിഗണിക്കരുത്. ഇവയില്‍ സ്വര്‍ണത്തിന്റെ അളവ് വളരെ കുറവാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കാം.

നിക്ഷേപം