22 August 2026
Prasanth Kumar
Photo Credit: Getty Images
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ, 300 രൂപ വിലയിൽ ജിയോ പ്രൈം മെമ്പർഷിപ്പ് വീണ്ടും അവതരിപ്പിച്ചു.
പ്രൈം മെമ്പർഷിപ്പിന്റെ പ്രധാന നേട്ടം താരിഫ് നിരക്ക് വർധന ഉണ്ടായാലും ഒരുവർഷത്തേക്ക് നിലവിലെ റീച്ചാർജുകൾ അതേ വിലയിൽ ലഭ്യമാകും എന്നതാണ്.
പുതിയ പ്രൈം പാസ് എടുക്കുന്നവർക്ക് നിലവിലെ ജിയോ പ്ലാനുകൾ അതേ വിലയിൽ 2027 സെപ്റ്റംബർ 5 വരെ ലഭ്യമാകും. ഇക്കാലയളവിൽ നിരക്കുകൾ വർധിച്ചാലും ബാധിക്കില്ല.
ജിയോഹോം/ ജിയോപിസി കണക്ഷനുകൾ എടുക്കുന്നവർക്ക് 300 രൂപയുടെ വൗച്ചറും പ്രൈം മെമ്പർഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രൈം മെമ്പേഴ്സിന് പുതിയ ജിയോ മൊബൈൽ കണക്ഷൻ എടുക്കുമ്പോൾ 300 രൂപയുടെ ആനുകൂല്യങ്ങളും ഈ പ്രൈം പാസ് വാഗ്ദാനം ചെയ്യുന്നു.
പുതിയ ജിയോ പ്രോഡക്ടുകൾ, സേവനങ്ങൾ, ട്രയലുകൾ എന്നിവയിലേക്ക് നേരത്തെയുള്ള ആക്‌സസ് പ്രൈം അംഗങ്ങൾക്ക് ലഭിക്കും.
പ്രയോറിറ്റി കസ്റ്റമർ സർവീസ്, മറ്റ് എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ എന്നിവയും ജിയോ പ്രൈം അംഗങ്ങൾക്ക് ലഭിക്കും.
നിലവിലുള്ള പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾ, മറ്റ് നെറ്റ്‌വർക്കുകളിൽ നിന്ന് പോർട്ട് ചെയ്തുവരുന്നവർ, പുതിയ സിം എടുക്കുന്നവർ എന്നിവർക്ക് ഇത് ലഭ്യമാണ്.
മൈജിയോ ആപ്പ്, ജിയോ വെബ്സൈറ്റ്, ജിയോ സ്റ്റോറുകൾ, അംഗീകൃത പാർട്നർ സ്റ്റോറുകൾ എന്നിവ വഴി 300 രൂപയ്ക്ക് പ്രൈം പാസ് സ്വന്തമാക്കാം.