18  August 2026

SHIJI MK

ഒരു ഗ്രാം സ്വര്‍ണം  5,000 രൂപയ്ക്ക്  വാങ്ങാം; ഈ തന്ത്രം  മതി

Image Credit: Getty Images

സ്വർണാഭരണങ്ങളോട് മനുഷ്യർക്കുള്ള താൽപര്യം വളരെ വലുതാണ്. പണമില്ലെങ്കിലും എങ്ങനെയെങ്കിലും സ്വർണം വാങ്ങിക്കണമെന്ന് ഭൂരിഭാഗം പേരും ചിന്തിക്കുന്നു. 

സ്വര്‍ണം

എന്നാൽ കഴിഞ്ഞ കുറെനാളുകളായി സ്വർണവിലയിൽ സംഭവിക്കുന്നത് അസാധാരണമായ വളർച്ചയാണ്. കൂടിയും കുറഞ്ഞും പൊന്ന് മുന്നേറുമ്പോൾ ആർക്കും അടുക്കാൻ പോലും കഴിയുന്നില്ല.

വില

വില വർധിക്കാൻ തുടങ്ങിയതോടെ പലരും തങ്ങളുടെ ഉള്ളിലെ സ്വർണ്ണമോഹത്തെ ഉറക്കിക്കിടത്തി. വില കുറയുന്ന കാലത്ത് പൊന്ന് വാങ്ങാം എന്നാണ് അഭിപ്രായം.

മോഹം

അങ്ങനെ വില കുറയുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടോ? എപ്പോൾ വേണമെങ്കിലും ആഭരണങ്ങൾ വാങ്ങിക്കാം അതിന് നിങ്ങൾ ഒന്ന് മനസ് വെക്കണമെന്ന് മാത്രം.

എന്നാൽ

കേരളത്തിൽ വിവാഹ സീസൺ വന്നെത്തിയിരിക്കുന്നു. ഈ സമയത്ത് സ്വർണം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു വഴിയുണ്ട്.

സീസൺ

22,24 കാരറ്റ് സ്വർണത്തിനാണ് റെക്കോർഡ് വില വർധനവ് സംഭവിക്കുന്നത്. അല്പം മാറ്റ് കുറഞ്ഞ സ്വർണം വാങ്ങാൻ താൽപ്പര്യം ഉണ്ടെങ്കിൽ 18, 14 കാരറ്റ് സ്വർണം നോക്കാം.

കാരറ്റ്

അതല്ല 9 കാരറ്റ് സ്വർണമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഗ്രാമിന് വെറും 5,000 രൂപ നൽകിയാൽ മതി. 14 കാരറ്റിന് 7,500 രൂപയും 18 കാരറ്റിന് 11,100 നൽകണം.

വിലക്കുറവ്

വിവിധ കാരറ്റുകളിൽ സ്വർണം ലഭ്യമായതിനാൽ ആഭരണമോഹം ആരും ഉപേക്ഷിക്കേണ്ടതില്ല, ഇന്ന് തന്നെ സ്വർണം വാങ്ങിച്ചോളൂ.

വാങ്ങിക്കാം