16 August 2026
AMAL KV
Photo Credit: Mahindra EV FB Page
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മഹീന്ദ്ര തങ്ങളുടെ പുതിയ ബിഇ 6 സ്പോർടെക് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു.
ആറ് പ്രധാന വകഭേദങ്ങളിലാണ് മഹീന്ദ്ര ബിഇ 6 സ്പോർടെക് ലഭിക്കുക. 59 കിലോവാട്ട് , 70 കിലോവാട്ട് , 79 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളും ലഭ്യമാണ്.
ഡ്രൈവറെ തിരിച്ചറിഞ്ഞ് അവരുടെ വ്യക്തിഗത പ്രൊഫൈൽ ക്രമീകരണങ്ങൾ സ്വയം സജ്ജമാക്കുന്ന TEQ_Me സംവിധാനം വാഹനത്തിലുണ്ട്.
ബാറ്ററി ചാർജ്ജ് 0 ശതമാനത്തിലെത്തിയാലും അടുത്തുള്ള ചാർജിംഗ് സ്റ്റേഷനിലേക്ക് 13 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വാഹനത്തിന് കഴിയും.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകളും ബിഇ 6 സ്പോർടെകിൽ ഉണ്ട്.
എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ADAS ഫീച്ചറുകൾ തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന ബാറ്ററി പാക്കിൽ 682 കിലോമീറ്റർ വരെ ബിഇ 6 സ്പോർടെകിന് റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ബാറ്ററി ആസ് എ സർവീസ് വഴി വാഹനം വാങ്ങിയാൽ 11.45 ലക്ഷം രൂപ മുതലാണ് ബിഇ 6 സ്പോർടെകിന്റെ വില. സാധാരണ രീതിയിൽ ആണെങ്കിൽ 19.45 ലക്ഷവും.