19  September 2026

SHIJI MK

ഒരു ഗ്രാം സ്വര്‍ണം  35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ

Image Credit: PTI

ആഭരണം വാങ്ങാനുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളുകയാണ്. എന്നെങ്കിലും പൊന്നിന് വില കുറയുമെന്നും അതിന് ശേഷം ആഭരണങ്ങള്‍ വാങ്ങിക്കാമെന്നും അവര്‍ കരുതുന്നു.

സ്വര്‍ണം

ഏകദേശം 16,000 രൂപയോളമാണ് പണികൂലി ഉള്‍പ്പെടെ വിവിധ ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ഒരു ഗ്രാമിന് നിലവില്‍ നല്‍കേണ്ടത്. എന്നാല്‍ ഇത് ഇനിയും വര്‍ധിച്ചേക്കാം.

ഗ്രാമിന്

ഒരു പവന്‍ സ്വര്‍ണത്തിന് ഒന്നരലക്ഷം രൂപയോളവുമാണ് നിലവിലെ വില. ഇത്രയേറെ വില നല്‍കി ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ട്.

പവന്‍

വളരെ പെട്ടെന്നായിരുന്നു പതിനായിരങ്ങളില്‍ നിന്ന് ഒരു ലക്ഷം രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നത്. ഈ വില വര്‍ധനവ് സ്വര്‍ണ വ്യാപാരികള്‍ക്ക് കടുത്ത വെല്ലുവിളിയായി.

ഒരു ലക്ഷം

സ്വര്‍ണവിലയിലെ കുതിപ്പ് ഇവിടെകൊണ്ട് അവസാനിക്കുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വരും മാസങ്ങളിലും വിലയില്‍ വലിയ ചാഞ്ചാട്ടം സംഭവിക്കാനിടയുണ്ട്.

ഇനിയും

ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തങ്ങളുടെ കടബാധ്യതകള്‍ തീര്‍ക്കുന്നത് വരെ സ്വര്‍ണത്തില്‍ ദീര്‍ഘകാലത്തേക്ക് കുതിപ്പുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കടബാധ്യത

കടം തിരിച്ചടച്ചില്ലെങ്കില്‍ സ്വര്‍ണം ഔണ്‍സിന് 8,000, 10,000 അല്ലെങ്കില്‍ 12,000 ഡോളര്‍ വരെ ഉയര്‍ന്നേക്കും. ഇത് ഇന്ത്യയിലും വില വര്‍ധിപ്പിക്കും.

ഇല്ലെങ്കില്‍

ഔണ്‍സിന് ഇത്രയേറെ വില ഉയരുന്നത് ഇന്ത്യയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് തന്നെ ഏകദേശം 35,000 രൂപയോളമാകും. ഇത് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ സമ്മര്‍ദം സൃഷ്ടിക്കും.

വില വര്‍ധിക്കും