17 September 2026
Nithya V
Image Credit: Getty Images
ഈ കൊടുംചൂടിൽ നിർജലീകരണം തടയാനും ശരീരത്തിന് ഊർജ്ജവും പോഷകങ്ങളും നൽകാനും ഏറ്റവും മികച്ചതാണ് തണ്ണിമത്തൻ.
എന്നാൽ കടയിൽ നിന്ന് വാങ്ങി വീട്ടിലെത്തിച്ച് മുറിച്ച് നോക്കുമ്പോഴായിരിക്കും പലപ്പോഴും അത് പഴുക്കാത്തതോ മധുരമില്ലാത്തതോ ആണെന്ന് മനസ്സിലാകുന്നത്.
എന്നാൽ ഇനി അങ്ങനെ പറ്റിക്കപ്പെടേണ്ട, വാങ്ങുന്നതിന് മുമ്പ് തന്നെ തണ്ണിമത്തന് നല്ല മധുരമുണ്ടോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ ചില വിദ്യകളുണ്ട്:
വിരൽ കൊണ്ട് തട്ടുമ്പോൾ നല്ല ആഴത്തിലുള്ള, ശബ്ദമാണ് കേൾക്കുന്നതെങ്കിൽ അത് നന്നായി പഴുത്ത് മധുരമുള്ള തണ്ണിമത്തനായിരിക്കും.
തട്ടുമ്പോൾ വ്യത്യാസമൊന്നുമില്ലാത്ത സാധാരണ ശബ്ദമാണ് കേൾക്കുന്നതെങ്കിൽ അത് പഴുക്കാത്തതോ ജലാംശം കുറഞ്ഞതോ ആകാം.
കൂടുതൽ ഭാരമുള്ള തണ്ണിമത്തൻ തിരഞ്ഞെടുക്കാം. അതിൽ ജലാംശവും മധുരവും കൂടുതലായിരിക്കും.
പുറംതൊലി നല്ല കടും പച്ച നിറത്തിൽ കാണപ്പെടുന്ന തണ്ണിമത്തൻ ശരിയായ രീതിയിൽ വിളഞ്ഞു പഴുത്തതായിരിക്കും.
തണ്ണിമത്തന്റെ ഞെട്ടു ഭാഗം ഉണങ്ങിയിട്ടുണ്ടെങ്കിൽ അത് തനിയെ പാകമായി നല്ല മധുരമുണ്ടാകുമെന്നും മനസ്സിലാക്കാം.