14 September 2026

Jayadevan A M

ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍

Image Courtesy: Getty Images

ചിന്തകള്‍ നല്ലതാണ്. എന്നാല്‍ അമിതചിന്ത മനസ് അസ്വസ്ഥമാക്കും. അത് നമ്മുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

അമിതചിന്ത

ഫ്ലോറിഡ ആസ്ഥാനമായുള്ള തെറാപ്പിസ്റ്റ് ജെഫ്രി മെൽറ്റ്‌സർ സെപ്റ്റംബർ 11-ന് ഇൻസ്റ്റാഗ്രാമിലൂടെ അമിതചിന്തയെക്കുറിച്ച് പങ്കുവെച്ച വിവരങ്ങള്‍ പരിശോധിക്കാം

ശ്രദ്ധിക്കുക

തെറ്റുപറ്റുമോ എന്ന ഭയം കാരണം ഒരാൾ ഒരു കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിക്കുകയും, ഒടുവിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി ആ കാര്യം നീട്ടിവെക്കുകയും ചെയ്തേക്കാം

നീട്ടിവെക്കൽ

തീരുമാനം കൃത്യമായിരിക്കണമെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരമെന്ന് ജെഫ്രി മെൽറ്റ്‌സർ പറഞ്ഞു

തീരുമാനം 

പകരം, ഇത് മോശമായി കലാശിക്കുകയാണെങ്കിൽ, ആ സമയത്തുണ്ടാകുന്ന വികാരങ്ങളെ കൈകാര്യം ചെയ്യാൻ എനിക്ക് കഴിയുമോ എന്ന് നിങ്ങളോട് തന്നെ ചോദിക്കുക

ചോദിക്കുക

ആ വികാരത്തെ അതിജീവിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് മനസ്സിലാക്കുന്നത്, കാര്യങ്ങളിൽ പൂർണ്ണമായ ഉറപ്പില്ലെങ്കിലും മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുമെന്ന്‌ ജെഫ്രി മെൽറ്റ്‌സർ

സഹായിക്കും

പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിലും, സാഹചര്യങ്ങളോട് ഉചിതമായി പ്രതികരിക്കാനുള്ള നിങ്ങളുടെ കഴിവിൽ വിശ്വാസമർപ്പിക്കുമ്പോൾ ആത്മവിശ്വാസം വളരും

ആത്മവിശ്വാസം

ഏതൊരു തീരുമാനമെടുത്താലും അതിൽ ഖേദത്തിനുള്ള സാധ്യതയുണ്ടെന്ന് അംഗീകരിക്കുക എന്നതും അമിതചിന്ത ഒഴിവാക്കാന്‍ പ്രധാനമാണെന്ന്‌ ജെഫ്രി മെൽറ്റ്‌സർ പറഞ്ഞു

ഖേദത്തിനുള്ള സാധ്യത